24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ ചിട്ടി തട്ടിപ്പ് റജിസ്ട്രാരുടെ റിപ്പോർട്ട്: സൊസൈറ്റിയ്ക്ക് 3.52കോടി ബാദ്ധ്യത;നിക്ഷേപകർക്ക് 1.67കോടി നൽകണം
Kerala

പേരാവൂർ ചിട്ടി തട്ടിപ്പ് റജിസ്ട്രാരുടെ റിപ്പോർട്ട്: സൊസൈറ്റിയ്ക്ക് 3.52കോടി ബാദ്ധ്യത;നിക്ഷേപകർക്ക് 1.67കോടി നൽകണം

പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് നിലവിൽ 3.52 കോടി രൂപയുടെ ബാദ്ധ്യതയുണ്ടെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കെ.പ്രദോഷ് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് . ഇതിൽ നിക്ഷേപകർക്ക് മാത്രമായി 1.67കോടി രൂപ നൽകാനുണ്ട്.വായ്പ നൽകിയതിലെ ക്രമക്കേടുകളും ഇടപാടുകൾ നടത്തിയതിലെ ജാഗ്രതക്കുറവും കാരണം
നിക്ഷേപങ്ങളിൽ നിന്ന് വകമാറ്റിയാണ് ശമ്പളം പോലും നൽകിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.മതിയായ ഈടും തിരിച്ചടവിനുള്ള കഴിവും പരിഗണിക്കാതെ വായ്പ നൽകിയത് സംഘത്തെ പ്രതിസന്ധിയിലാക്കി. ഇതിൽനിന്നും കരകയറുന്നതിനായി ആരംഭിച്ച ബാഗ് നിർമ്മാണ യൂണിറ്റും, നിക്ഷേപ പദ്ധതിയും കെടുകാര്യസ്ഥത മൂലം പ്രതിസന്ധി രൂക്ഷമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് നൽകി ഒരു മാസമായിട്ടും സഹകരണ വകുപ്പിൽ നിന്നും നിക്ഷേപകർക്ക് അനുകൂലമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്നലെ നിക്ഷേപകർ ജോ. റജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു.
പ്രധാന കണ്ടെത്തലുകൾ2005 മുതൽ സംഘം നഷ്ടത്തിൽസഹകരണ നിയമം ലംഘിച്ച് നിക്ഷേപത്തിൽ നിന്ന് ശമ്പളംജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ചിട്ടി തുടങ്ങിസംഘം പ്രസിഡന്റ് കെ. പ്രിയനും സെക്രട്ടറി പി.വി.ഹരിദാസും ചേർന്ന് സഹകരണ നിയമം അട്ടിമറിച്ചു.ചിട്ടിയുടെ നറുക്കു ലഭിച്ചവർ തന്നെ വീണ്ടും അതേ ചിട്ടിയിൽ ചേർന്നുഇവരിൽ 9 പേർക്ക് സെക്രട്ടറിയുമായി ബന്ധംചിട്ടി നിർത്തി വെയ്ക്കാനുള്ള സഹകരണ വകുപ്പിന്റെ നിർദ്ദേശം ഭരണസമിതി അംഗങ്ങളിൽ നിന്നും മറച്ചുവെച്ചു.പല വായ്പകളും അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകൾ വ്യാജംവാഹന യാത്രയുടെ പേരിൽ തട്ടിപ്പ്201015 കാലത്തെ സംഘം പ്രസിഡന്റ് ജ്യോതിഷ് ചുമതലകൾ നിർവഹിച്ചില്ല
ഉത്തരവാദിത്വം ജീവനക്കാരുടെ മേൽ കെട്ടിവയ്ക്കാനും ശ്രമിച്ചു.ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമിൽ അഡ്വാൻസ് നൽകിയത് സംഘത്തെ നഷ്ടത്തിലാക്കിഭരണസമിതി സംഘത്തിന്റെ പ്രവർത്തനം ശ്രദ്ധിച്ചില്ലസെക്രട്ടറിയുടെ നിയന്ത്രണം

Related posts

സംസ്ഥാന ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം, ക്രിസ്മസ് – ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്(19 ജനുവരി)

Aswathi Kottiyoor

പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി: മുഖ്യമന്ത്രി

ഇനിയും മാറാൻ പൊലീസ്‌; 154.57 കോടിയുടെ പദ്ധതികൾക്ക്‌ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox