23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വകാര്യ പച്ചകുത്താന്‍ നിര്‍ബന്ധിച്ചു; ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിയില്ല’.
Kerala

സ്വകാര്യ പച്ചകുത്താന്‍ നിര്‍ബന്ധിച്ചു; ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിയില്ല’.

താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി വിവരം. കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് സുഹൈല്‍ തന്നെ മൊഴി ചൊല്ലുന്നത് എന്നാണു മോഫിയ പറഞ്ഞത്. ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാതിരുന്നതും ഉപദ്രവിക്കുന്നതിന് കാരണമായി. തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോടു യോജിപ്പില്ലായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ അവശ്യം. അതിനു സമ്മതിക്കാത്തതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നതെന്നാണ് വിവരം. സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മോഫിയയുടെ മരണം ഏല്‍പിച്ച ആഘാതത്തിലാണ് പല വിദ്യാര്‍ഥികളും. മോഫിയയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും. മോഫിയ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായാണ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. സ്ത്രീധനത്തിനു വേണ്ടി യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മാതാവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ഇവരെ അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഇന്നു കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. തുടര്‍ന്നായിരിക്കും ചോദ്യം ചെയ്യലും തെളിവെടുക്കലും. സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേയ്ക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അതിനിടെ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോട് മന്ത്രി പി. രാജീവ് മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടി മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു. മന്ത്രി വീട്ടില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു നല്‍കിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപം ഉണ്ടായാല്‍ മുഖ്യമന്ത്രിയെ നേരിട്ടു വിളിക്കാന്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടും അവരുടെ വികാരത്തോടുമൊപ്പമാണ് സര്‍ക്കാര്‍ എന്നു പി. രാജീവ് പ്രതികരിച്ചു. സിഐയുടെ കാര്യത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയുണ്ടാവില്ല എന്നു മാത്രമല്ല, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരം തുടരുകയാണ്. ഇന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആലുവയില്‍ എത്തുന്നുണ്ട്. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് വീണ്ടും കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും.

Related posts

കേ​ര​ള സ​ർ​വ​കലാ​ശാ​ല​യ്ക്ക് ച​രി​ത്ര നേ​ട്ടം; A++ ഗ്രേ​ഡ് ല​ഭി​ച്ചു

Aswathi Kottiyoor

സം​സ്ഥാ​ന ഫോ​ട്ടോ​ഗ്രാ​ഫി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു

Aswathi Kottiyoor

ആൽക്കോ സ്‌കാൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox