22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • മാക്കൂട്ടം വനാതിർത്തിയിലെ മലയാളി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കർണാടക സർക്കാർ നീക്കം ഉപേക്ഷിക്കണം. : സി പി ഐ എം ഇരിട്ടി ഏരിയ കമ്മിറ്റി
Iritty

മാക്കൂട്ടം വനാതിർത്തിയിലെ മലയാളി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കർണാടക സർക്കാർ നീക്കം ഉപേക്ഷിക്കണം. : സി പി ഐ എം ഇരിട്ടി ഏരിയ കമ്മിറ്റി

കേരള കർണാടക സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന മാക്കൂട്ടം വനാതിർത്തിയിൽ 1971 ലെ സംയുക്ത സർവ്വേയിൽ കേരളത്തിന്റേതെന്ന് നിശ്ചയിക്കപ്പെട്ട പ്രദേശത്ത് താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന് കർണാടക സംസ്ഥാനത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ വീടുകളിലെത്തി അറിയിച്ചിരുന്നു.നിലവിൽ ഇരിട്ടി താലൂക്കിലെ അയ്യംകുന്ന് വില്ലേജ് പരിധിയിൽ പായം ഗ്രാമ പഞ്ചായത്തിൽ 60 വർത്തിലധികമായി താമസിക്കുന്ന കുടുംബങ്ങളെ അന്തർസംസ്ഥാന അതിര് നിർണയ ഉടമ്പടികൾ മറികടന്ന് പുറത്താക്കാനുള്ള നീക്കമാണ് കർണാടക സംസ്ഥാന സർക്കാരിന്റെ ഭാഗമായുള്ള കുടക് ജില്ലാ ഭരണകുടം സ്വീകരിക്കുന്നത്. 1971 ലെ സംയുക്ത സർവ്വേ പ്രകാരം പൂർണമായും കേരളത്തിന്റെ അധീനതയിലാണ് പ്രസ്തുത കുടുംബങ്ങൾ താമസിക്കുന്നത്. സംയുക്ത അതിരായി നിശ്ചയിച്ച കല്ലുകൾ ഇപ്പോഴും നിലനിൽക്കുമ്പോഴാണ് കർണാടകത്തിന്റെ തെറ്റായ നടപടികൾ ഉണ്ടാവുന്നത്. ഇത് കേരളത്തിന്റെ പ്രദേശങ്ങൾ കൈവശപ്പെടുത്താനും സംസ്ഥാന മര്യാദകൾക്ക് നിരക്കാത്തതുമായ സമീപനമാണ്. ഇത്തരം നീക്കങ്ങൾ കർണാടക സംസ്ഥാന സർക്കാരിന്റെ ഭാഗമായ കുടക് ജില്ലാ ഭരണകൂടം അവസാനിപ്പിക്കണമെന്നും കേരള സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും CPIM ഇരിട്ടി ഏരിയ കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Related posts

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മാത്യു എം കണ്ടത്തിലിന്

Aswathi Kottiyoor

ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരിമാറ്റി അജ്ഞാതൻ- ഇരുട്ടിലായി പ്രദേശവാസികൾ

Aswathi Kottiyoor

ഒറ്റ പുതുമഴയിൽ നിർമ്മാണം നടക്കുന്ന എടൂർ- അങ്ങാടിക്കടവ് – പാലത്തുംകടവ് റീബിൽഡ് കേരള റോഡിന്റെ ടാറിംങ്ങ് ഭാഗം ഒഴുകിപ്പോയി

WordPress Image Lightbox