22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോ‍‍ഡ്ജിൽനിന്നു കരഞ്ഞുകൊണ്ടോടി അസം യുവതി; പീഡനത്തിന് മറ ‘ലിവിങ് ടുഗദറും’.
Kerala

ലോ‍‍ഡ്ജിൽനിന്നു കരഞ്ഞുകൊണ്ടോടി അസം യുവതി; പീഡനത്തിന് മറ ‘ലിവിങ് ടുഗദറും’.

പെൺവാണിഭത്തിനായി വീണ്ടും മനുഷ്യക്കടത്ത്. അസം സ്വദേശിനിയായ യുവതിയെ വീട്ടുജോലിക്കെന്ന വ്യാജേനെ കേരളത്തിലെത്തിച്ചു ലോ‍ഡ്ജിൽ പെൺവാണിഭ സംഘത്തിന്റെ പീഡനം. നിരവധി പേർക്കായി ചൂഷണത്തിന് ഒത്താശ ചെയ്ത സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്തത് 3 കേസുകൾ. ദിവസങ്ങളോളം നീണ്ട പീഡനത്തിനൊടുവിൽ മുംബൈയിലേക്കു കടത്താനുള്ള നീക്കത്തിനിടെ ലോ‍‍ഡ്ജിൽനിന്നു യുവതി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയതിനെ തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ലൈംഗിക ചൂഷണത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്ത് കോഴിക്കോട് വീണ്ടും ചർച്ചയാവുകയാണ്. തിങ്കളാഴ്ച രാവിലെ ഒരു യുവതി കരഞ്ഞുകൊണ്ട് ഓടിവരുന്നതാണ് ആദ്യം കണ്ടത്. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ചോദിക്കുമ്പോൾ പരസ്പര ബന്ധമില്ലാതെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇതോടെ പിങ്ക് പൊലീസിനെ വിവരം അറിയിച്ചു…’ കോഴിക്കോട് മിഠായി തെരുവിനു സമീപത്തെ വ്യാപാരി പറയുന്നു. തുടർന്നു പൊലീസ് സ്ഥലത്തെത്തി കരഞ്ഞുനിന്ന യുവതിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. പരസ്പര വിരുദ്ധമായ കാര്യങ്ങളാണു യുവതി പറഞ്ഞു കൊണ്ടിരുന്നത്. 23 ദിവസം മുൻപാണ് യുവതി കോഴിക്കോട്ട് എത്തിയ്. മലയാളം സംസാരിക്കുന്ന 3 പേർ ഉൾപ്പെടെ 4 പേർ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇവർ വെളിപ്പെടുത്തി.

മുംബൈയിലേക്ക് കടത്തും മുൻപേ രക്ഷപ്പെട്ടു

ഭർത്താവിൽനിന്നു വേർപ്പെട്ടു താമസിക്കുന്ന അസം യുവതിയെ വീട്ടുജോലി വാഗ്ദാനം ചെയ്താണ് കേരളത്തിൽ എത്തിച്ചതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രായമായ മാതാപിതാക്കളും കുഞ്ഞുമുള്ള യുവതിയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ഇതാണു ജോലി തേടി കേരളത്തിലെത്താൻ പ്രേരിപ്പിച്ചത്. എന്നാൽ കോഴിക്കോട്ട് എത്തിച്ച സംഘം ഇവരുമായി നഗരത്തിലെ ലോഡ്ജിൽ എത്തുകയായിരുന്നു. ലിവിങ് ടുഗദർ ആണെന്നു പറഞ്ഞെത്തിയ ഇവർക്കൊപ്പമുണ്ടായിരുന്ന ആൾ പിന്നീട് നാട്ടിലേക്കു മടങ്ങി. പെൺവാണിഭത്തിനു മറ ‘ലിവിങ് ടുഗദർ’

കോഴിക്കോട് കേന്ദ്രീകരിച്ചു പെൺവാണിഭ സംഘങ്ങൾ പെരുകുമ്പോഴും നടപടി എടുക്കാനാകാതെ വലയുകയാണു പൊലീസ്. നഗരത്തിൽ ലിവിങ് ടുഗദർ എന്ന പേരിലാണ് ഇവർ മുറിയെടുക്കുന്നത്. പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാമെന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് അടക്കം യുവതികളെ കേരളത്തിൽ എത്തിച്ചു ചൂഷണത്തിന് ഇരയാക്കുന്നത്. പൊലീസ് പരിശോധന നടത്തി പിടികൂടിയാലും ലിവിങ് ടുഗദർ എന്ന പേരു പറഞ്ഞു സംഘങ്ങൾ നിയമ നടപടിയിൽനിന്നു രക്ഷപ്പെടുകയാണ് പതിവ്.

Related posts

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്………

Aswathi Kottiyoor

കു​ടും​ബ​ശ്രീക്ക് ഇ​നി ഡെ​ലി​വ​റി വാ​നും

Aswathi Kottiyoor

അടക്കാത്തോട് സ്വദേശിയുടെ പക്കൽ നിന്നും 4 കിലോ*നിരോധിത പുകയില ഉത്പ്പനം പിടികൂടി*

Aswathi Kottiyoor
WordPress Image Lightbox