കോവീഷിൽഡിന്റെയും കോവാക്സിന്റെയും വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ആവശ്യത്തിന് വാക്സിൻ ലഭ്യമായ സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിർമാതാക്കളുടെ കൈവശവും മതിയായ അളവിൽ വാക്സിനുള്ളത് കണക്കിലെടുത്താണ് കയറ്റുമതി അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര ലഭ്യതയിൽ കുറവുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കയറ്റുമതി നടത്താവുന്ന വാക്സിന്റെ അളവ് ഓരോ മാസവും കേന്ദ്രം തീരുമാനിക്കും.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കൽ 22.72 കോടി ഡോസ് വാക്സിൻ ഇനിയുമുണ്ടെന്നാണ് കണക്കാക്കുന്നത്.