പേരാവൂർ : പേരാവൂർ ഗ്രാമപഞ്ചായത്ത് 49 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വാതക ശ്മശാനം സാങ്കേതിക നടപടികൾ പൂർത്തിയാക്കി തുറന്നു നൽകി . കഴിഞ്ഞ നവംബറിൽ ശ്മശാനത്തിന്റെ ഉദ്ഘാടനം നടന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം ആരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു . ശുചിത്വമിഷന്റെയും എൻജിനീയറിങ്ങ് വിഭാഗത്തിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതാണ് ഇതിനിടയാക്കിയത് . പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് 3000 രൂപയും പഞ്ചായത്തിന് പുറത്തുനിന്നു ഉള്ളവർക്ക് 3500 രൂപയും ആണ് ഫീസായി ഈടാക്കുന്നത് . രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം .