24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉദ്യോഗസ്ഥർ സംരംഭർക്കാപ്പം സഞ്ചരിക്കണം: മന്ത്രി
Kerala

ഉദ്യോഗസ്ഥർ സംരംഭർക്കാപ്പം സഞ്ചരിക്കണം: മന്ത്രി

സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിനും വിജയകരമായി സംരംഭങ്ങൾ മുന്നോട്ടു നയിക്കുന്നതിനും എല്ലാ പിന്തുണയും നൽകി സംരംഭകർക്കൊപ്പം ഉദ്യോഗസ്ഥർ സഞ്ചരിക്കണമെന്ന് വ്യവസായ കയർ നിയമവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ‘ഒരു വില്ലേജിൽ ഒരു പുതിയ വ്യവസായ സംരംഭം’ പദ്ധതി ചൈത്രം ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാനോ വ്യവസായ സംരംഭങ്ങൾക്ക് വലിയ സാധ്യതകൾ ഉണ്ടെന്നും സംരംഭങ്ങൾ തുടങ്ങാൻ ലഭിക്കുന്ന അപേക്ഷകൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിനുമുപരി എത്രപേർ സംരംഭം തുടങ്ങിയെന്നും അവർക്കത് വിജയകരമായി നടത്തുവാൻ സാധിക്കുന്നുണ്ടോ എന്നതിലും ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ ചെറുകിട സംരംഭകരെ സഹായിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. നാനോ സംരംഭങ്ങൾ വിജയകരമായി പ്രവർത്തിച്ച് ഇടത്തരം സംരംഭങ്ങളായി മാറണം. സംരംഭങ്ങളെ ആളുകൾ സംശയത്തോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു. ‘നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം’ എന്നതാണ് വ്യവസായ വകുപ്പിന്റെ പുതിയ മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു.
ബോർഡ് സെക്രട്ടറി കെ.എ. രതീഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. കെ.വി.ഐ.സി. സംസ്ഥാന ഡയറക്ടർ വി. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ശ്രീനിവാസ പൈ ജി, കെ.കെ. ചാന്ദിനി, കെ.വി. ഗിരീഷ്‌കുമാർ, പ്രേംജീവൻ, സഞ്ജീവ്, പി.എൻ. മേരി വെർജിൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

യുക്രെയ്ൻ ബങ്കറുകളിൽ ഭയചകിതരായി മലയാളി വിദ്യാർഥികൾ; ഒ​റ്റ ബ​ങ്ക​റി​ൽ മു​ന്നൂ​റി​ല​ധി​കം പേ​ർ

Aswathi Kottiyoor

നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് 811 കോടി വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി

Aswathi Kottiyoor

വി.എസിന് ഇന്ന് 98-ാം പിറന്നാൾ

Aswathi Kottiyoor
WordPress Image Lightbox