27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദത്ത്‌ കേസ്‌: അനുപമയ്‌ക്ക്‌ കോടതി കുഞ്ഞിനെ കൈമാറി
Kerala

ദത്ത്‌ കേസ്‌: അനുപമയ്‌ക്ക്‌ കോടതി കുഞ്ഞിനെ കൈമാറി

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത്‌ നൽകിയെന്ന കേസിൽ കോടതി കുഞ്ഞിനെ അമ്മ അനുപമയ്‌ക്ക്‌ കൈമാറി. വഞ്ചിയൂർ കുടുംബ കോടതിയുടെതാണ്‌ ഉത്തരവ്‌. ഡിഎൻഎ പരിശോധനയിൽ കുഞ്ഞ്‌ അനുപമയുടേതും പങ്കാളി അജിത്തിന്റെതും ആണെന്ന്‌ തെളിഞ്ഞിരുന്നു.

ആന്ധ്രയിലെ ദമ്പതികളുടെ അടുത്ത്‌ ഫോസ്‌റ്റർ കെയറിലായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം സിഡബ്ല്യൂസി അധികൃതർ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. രാജീവ്‌ ഗാന്ധി സെൻറർ ഫോർ ബയോ ടെക്‌നോളജിയിലാണ്‌ ഡിഎൻഎ പരിശോധന നടത്തിയത്‌. ഡിഎൻഎ പരിശോധന ഫലം അനുപമയ്‌ക്ക്‌ അനുകൂലമായതോടെ കുഞ്ഞിനെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ സർക്കാർ ഗവൺമെന്റ്‌ പ്ലീഡറോട്‌ നിർദേശിച്ചിരുന്നു.

ജഡ്‌ജിയുടെ നിർദേശപ്രകാരം കുട്ടിയെ കോടതിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയിരുന്നു. അനുപമയുടെ സാന്നിധ്യത്തിലാണ്‌ കുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയത്‌. കുട്ടി ആരോഗ്യവാനാണെന്ന്‌ ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയതോടെ കോടതി കുഞ്ഞിനെ അനുപമയ്‌ക്ക്‌ കൈമാറാൻ നിർദേശിക്കുകയായിരുന്നു.സർക്കാർ ആവശ്യപ്രകാരമാണ്‌ കേസ്‌ നേരത്തെ പരിഗണിച്ചത്‌.

Related posts

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; മ​ഴ ക​ന​ക്കും

Aswathi Kottiyoor

കണ്ണൂർ ബ്രാൻഡ്‌ ’ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ

Aswathi Kottiyoor

ഇത് ലിംഗവിവേചനം, ഈ മാനസികാവസ്ഥ മാറണം’; സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി.

Aswathi Kottiyoor
WordPress Image Lightbox