21.6 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.
Kelakam

കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

കേളകം:2021-22 വര്‍ഷത്തിലെ വാര്‍ഷികപദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്തിലെ 186 കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് 1,56,240 പച്ചക്കറിതൈകള്‍ സൗജന്യമായി നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 11-ാം വാര്‍ഡ് വെള്ളൂന്നിയില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.വയോജന വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.കൃഷി അസിസ്റ്റന്റ് ജോഷി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രജനി പ്രശാന്ത്, എ ഡി എസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.കാബേജ്, കോളിഫ്‌ളവര്‍, വെണ്ട, തക്കാളി, വഴുതിന, പച്ചമുളക് ഇനങ്ങളാണ് നല്‍കിയത്. ഗ്രാമ പഞ്ചായത്തിലെ 3000 കുടുംബങ്ങളിലൂടെ തൈകള്‍ എത്തിച്ച് ജൈവരീതിയിലുള്ള പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം

Related posts

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല സംഘടിപ്പിച്ചു.

Aswathi Kottiyoor

അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്്കൂ​ൾ പു​തി​യ കെ​ട്ടി​ടത്തിന് ശി​ലയിട്ടു

Aswathi Kottiyoor

*കനത്ത മഴ; പ്രതിസന്ധിയിലായി റബർ കാർഷിക മേഖല*

Aswathi Kottiyoor
WordPress Image Lightbox