22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വരൂ, വീണ്ടും സൈക്കിളിലേറാം വിമാനത്താവളത്തിലേക്ക്
Kerala

വരൂ, വീണ്ടും സൈക്കിളിലേറാം വിമാനത്താവളത്തിലേക്ക്

രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി സൈക്കിൾ റൈഡർമാർ നടത്തിയ ആവേശോജ്വലമായ യാത്രയുടെ ഓർമ പുതുക്കാൻ മൂന്നാം വർഷവും സൈക്കിൾ റൈഡ് വരുന്നു. കാനന്നൂർ സൈക്ലിങ് ക്ലബ്ബാണ് ഈ വർഷവും സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്.

റൈഡ് ടു എയർപോർട്ട് എന്ന പേരിൽ ഡിസംബർ 5നു നടക്കുന്ന ആഘോഷത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയും (കിയാൽ) കൈകോർക്കുന്നു.കണ്ണൂർ പൊലീസ് പരേഡ് മൈതാനത്തു നിന്നു രാവിലെ 6.30ന് യാത്ര ആരംഭിക്കും. കലക്ടർ എസ്.ചന്ദ്രശേഖർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, റൂറൽ പൊലീസ് ചീഫ് നവനീത് ശർമ എന്നിവ‌രാണു റൈഡ് ക്യാപ്റ്റൻമാർ.

കണ്ണൂരിന്റെ വികസനക്കുതിപ്പിന്റെ പതാക വാഹകരാകുന്നതിനൊപ്പം, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണു റാലി സംഘടിപ്പിക്കുന്നതെന്നു ക്ലബ് പ്രസിഡന്റ് ഷാഹിൻ പള്ളിക്കണ്ടി പറഞ്ഞു. റജിസ്ട്രേഷനു ക്യുആർ കോഡ് സ്കാൻ ചെയ്യാം. റാലിയിൽ പങ്കെടുക്കാൻ ആദ്യം പേരു നൽകുന്ന 200 പേർക്കു ടീഷർട്ട് സമ്മാനിക്കും. റജിസ്ട്രേഷൻ ഡിസംബർ 2ന് അവസാനിക്കും.

Related posts

മ​ദ്യ​വി​ൽ​പ്പ​ന തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തിൽ വിലസും

Aswathi Kottiyoor

അന്താരാഷ്ട്ര പുസ്തകോത്സവം: രണ്ടാം ദിന (10 ജനുവരി) പരിപാടികൾ

Aswathi Kottiyoor
WordPress Image Lightbox