28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ആ​ശു​പ​ത്രി അപ്പോയ്ന്‍റ്മെന്‍റ് ഇനി ഓ​ണ്‍​ലൈ​ന്‍ വ​ഴി
Kerala

ആ​ശു​പ​ത്രി അപ്പോയ്ന്‍റ്മെന്‍റ് ഇനി ഓ​ണ്‍​ലൈ​ന്‍ വ​ഴി

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് രൂ​​​പം ന​​​ല്‍​കി​​​യ ഇ ​​​ഹെ​​​ല്‍​ത്ത് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ (https://ehealth.kerala.gov.in) വ​​​ഴി ഇ ​​​ഹെ​​​ല്‍​ത്ത് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​ൽ മു​​​ന്‍​കൂ​​​ട്ടി​ അപ്പോയ്ന്‍റ്മെന്‍റ് എ​​​ടു​​​ക്കാ​​​മെ​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

ഇ ​​​ഹെ​​​ല്‍​ത്ത് സൗ​​​ക​​​ര്യ​​​മു​​​ള്ള 300ല്‍ ​​​പ​​​രം ആ​​​ശു​​​പ​​​ത്രി​​​ക​​​ളാ​​ണു​​ള്ള​​ത്. ഒ​​​പി ടി​​​ക്ക​​​റ്റു​​​ക​​​ള്‍, ടോ​​​ക്ക​​​ണ്‍ സ്ലി​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ പ്രി​​​ന്‍റിം​​​ഗ് സാ​​​ധ്യ​​​മാ​​​കും. ആ​​​ശു​​​പ​​​ത്രി വ​​​ഴി​​​യു​​​ള്ള അപ്പോയ്ന്‍റ് മെ​​​ന്‍റ് അ​​​തു​​​പോ​​​ലെ തു​​​ട​​​രു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഒ​​​രാ​​​ളുടെ ആ​​​രോ​​​ഗ്യസം​​​ബ​​​ന്ധ​​​മാ​​​യ എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന ഏ​​​കീ​​​കൃ​​​ത തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ ന​​​മ്പ​​​രും ഈ ​​​വെ​​​ബ്പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി ല​​​ഭ്യ​​​മാ​​​കും. ആ​​​ശു​​​പ​​​ത്രി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍, ല​​​ഭ്യ​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍, ചി​​​കി​​​ത്സാസ​​​മ​​​യം, ലാ​​​ബ് ടെ​​​സ്റ്റു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യും പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി അ​​​റി​​​യാ​​​ന്‍ സാ​​​ധി​​ക്കും.

യു​​​ണി​​​ക്ക് ഹെ​​​ല്‍​ത്ത് ഐ​​​ഡി എ​​​ങ്ങ​​​നെ?

ഇ-ഹെ​​​ല്‍​ത്ത് വ​​​ഴി​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കാ​​ൻ തി​​​രി​​​ച്ച​​​റി​​​യി​​​ല്‍ ന​​​മ്പ​​​ര്‍ വേ​​ണം. അ​​​തി​​​നാ​​​യി https://ehealth.kerala.gov.in എ​​​ന്ന പോ​​​ര്‍​ട്ട​​​ലി​​​ല്‍ ക​​​യ​​​റി ര​​​ജി​​​സ്റ്റ​​​ര്‍ ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്യ​​​ണം. അ​​​തി​​​ല്‍ ആ​​​ധാ​​​ര്‍ ന​​​മ്പ​​​ര്‍ ന​​​ല്‍​കു​​​ക. തു​​​ട​​​ര്‍​ന്ന് ആ​​​ധാ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ന​​​മ്പ​​​രി​​​ല്‍ ഒ​​​ടി​​​പി വ​​​രും. ഈ ​​​ഒ​​​ടി​​​പി ന​​​ല്‍​കി ഓ​​​ണ്‍​ലൈ​​​ന്‍ വ്യ​​​ക്തി​​​ഗ​​​ത ആ​​​രോ​​​ഗ്യ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ ന​​​മ്പ​​​ര്‍ ല​​​ഭ്യ​​​മാ​​​കും.

ആ​​​ദ്യ​​​ത​​​വ​​​ണ ലോ​​​ഗി​​​ന്‍ ചെ​​​യ്യു​​​മ്പോ​​​ള്‍ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 16 അ​​​ക്ക വ്യ​​​ക്തി​​​ഗ​​​ത ആ​​​രോ​​​ഗ്യ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ ന​​​മ്പ​​​റും പാ​​​സ്‌വേ​​​ര്‍​ഡും മൊ​​​ബൈ​​​ലി​​​ല്‍ മെ​​​സേ​​​ജാ​​​യി ല​​​ഭി​​​ക്കും. ഈ ​​​തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ ന​​​മ്പ​​​റും പാ​​​സ്‌വേ​​​ര്‍​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ശു​​​പ​​​തി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​ശ്ചി​​​ത തീ​​​യ​​​തി​​​യി​​​ലേ​​​ക്കും സ​​​മ​​​യ​​​ത്തും അപ്പോയ്ന്‍റ്മെന്‍റ് എ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.

അപ്പോയ്ന്‍റ്മെന്‍റ് എ​​​ങ്ങ​​​നെ?

ല​​​ഭി​​​ച്ച തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ ന​​​മ്പ​​​രും പാ​​​സ്‌വേ​​​ര്‍​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ര്‍​ട്ട​​​ലി​​​ല്‍ ലോ​​​ഗി​​​ന്‍ ചെ​​​യ്ത ശേ​​​ഷം ന്യൂ ​​​അപ്പോയ്ന്‍റ്മെന്‍റ് ക്ലി​​​ക്ക് ചെ​​​യ്യു​​​ക. റെ​​​ഫ​​​റ​​​ല്‍ ആ​​​ണെ​​​ങ്കി​​​ല്‍ ആ ​​​വി​​​വ​​​രം രേ​​​ഖ​​​പെ​​​ടു​​​ത്തി​​​യ ശേ​​​ഷം ആ​​​ശു​​​പ​​​ത്രി വി​​​വ​​​ര​​​ങ്ങ​​​ളും ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

തു​​​ട​​​ര്‍​ന്ന് അപ്പോയ്ന്‍റ്മെന്‍റ് വേ​​​ണ്ട തീ​​​യ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ആ ​​​ദി​​​വ​​​സ​​​ത്തേ​​​ക്കു​​​ള്ള ടോ​​​ക്ക​​​ണു​​​ക​​​ള്‍ ദൃ​​​ശ്യ​​​മാ​​​കും. രോ​​​ഗി​​​ക​​​ള്‍ അ​​​വ​​​ര്‍​ക്ക് സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ സ​​​മ​​​യ​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ടോ​​​ക്ക​​​ണ്‍ എ​​​ടു​​​ക്കാം. തു​​​ട​​​ര്‍​ന്ന് ടോ​​​ക്ക​​​ണ്‍ പ്രി​​​ന്‍റും എ​​​ടു​​​ക്കാ​​​വും. ടോ​​​ക്ക​​​ണ്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​സ്എം​​​എ​​​സ് ആ​​​യും ല​​​ഭി​​​ക്കും. ഇ​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കാ​​​ണി​​​ച്ചാ​​​ല്‍ മ​​​തി​​​. സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് ദി​​​ശ: 104, 1056, 0471 2552056, 2551056.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വി​ല്ല; പു​തി​യ ഇ​ള​വു​ക​ളു​മി​ല്ല

Aswathi Kottiyoor

ദാരുണരംഗങ്ങൾ കാണിക്കുന്നതിൽ ജാഗ്രതപാലിക്കാൻ ചാനലുകൾക്ക്​ നിർദ്ദേശം

Aswathi Kottiyoor

പറശ്ശിനിക്കടവിൽ ജലവിനോദ സഞ്ചാരത്തിന്‌ തിരക്കേറുന്നു

Aswathi Kottiyoor
WordPress Image Lightbox