• Home
  • Kerala
  • എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി.
Kerala

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി.

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക.

ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്.

Related posts

കറക്കിവീഴ്‌ത്തുന്നു ന്യൂജൻ ലഹരി; അഞ്ച്‌ വർഷത്തിനിടെ ഉപയോഗത്തിൽ വൻ വർധന

Aswathi Kottiyoor

പെൻഷൻ വിതരണം: ട്രഷറി ക്രമീകരണം ഏർപ്പെടുത്തി

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox