22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേന്ദ്രത്തിന്റേത്‌ നികുതിക്കുമേൽ നികുതി
Kerala

കേന്ദ്രത്തിന്റേത്‌ നികുതിക്കുമേൽ നികുതി

പെട്രോൾ, ഡീസൽ വിലയിൽ ഇപ്പോഴും കേന്ദ്രം അധിക നികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്‌. നികുതിയുടെമേൽ ഏർപ്പെടുത്താറുള്ള ചെറിയ നികുതിയാണ് സർചാർജ്. അടിസ്ഥാന നികുതിയുടെ ഏഴും എട്ടും മടങ്ങാണ് നിലവിൽ സർചാർജ്. അടിസ്ഥാന എക്‌സൈസ് നികുതി 1.40 രൂപയാണ്. ബാക്കിയുള്ള നികുതി പ്രത്യേക അധിക എക്‌സൈസ് തീരുവയും സെസുമാണ്. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കില്ല. പൂർണമായും കേന്ദ്രത്തിനാണ്‌.

2020-–-21ൽ ഇന്ധന നികുതിയിനത്തിൽ 3.72 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന്‌ ലഭിച്ചു. 18,000 കോടി രൂപയാണ്‌ അടിസ്ഥാന എക്‌സൈസ് തീരുവ. 2.3 ലക്ഷം കോടി രൂപ സെസും 1.2 ലക്ഷം കോടി രൂപ പ്രത്യേക അധിക എക്‌സൈസ് തീരുവയുമാണ്‌. അതായത്‌ ആകെ വരുമാനത്തിന്റെ 95 ശതമാനം സെസിൽനിന്ന്‌ നാല്‌ വർഷത്തിനിടെ വർധിപ്പിച്ച അധിക എക്‌സൈസ് തീരുവയുടെ ഒരു ഭാഗം മാത്രമാണ്‌ നവംബർ മൂന്നിന്‌ കുറച്ചത്‌. സംസ്ഥാന നികുതിയേക്കാൾ കൂടുതലാണ്‌ ഇപ്പോഴും കേന്ദ്രനികുതിയാണ്‌.

കേന്ദ്രം പെട്രോളിന് അഞ്ചുരൂപ കുറച്ചപ്പോൾ സംസ്ഥാന നികുതിയിലെ കുറവടക്കം 6.52 രൂപ കുറഞ്ഞു. സംസ്ഥാനം വേണ്ടെന്നുവച്ചത്‌ ലിറ്ററിൽ 1.52 രൂപ. ഡീസലിന് 10 രൂപ കുറച്ചപ്പോൾ സംസ്ഥാന നികുതിയിലെ കുറവടക്കം 12.3 രൂപ കുറഞ്ഞു. സംസ്ഥാനം വേണ്ടെന്നുവച്ചത്‌ ലിറ്ററിൽ 2.3 രൂപ.

സർവകാല റെക്കോഡ്‌
2021ൽ ഇന്ധനവിലയിലുണ്ടായത്‌ റെക്കോഡ്‌ വർധന. പെട്രോളിന് 31ഉം ഡീസലിന് 33 ശതമാനവും വില വർധിച്ചു. 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് കൂട്ടിയത്‌. മോദി അധികാരത്തിലെത്തിയ ‍2014നുശേഷം രാജ്യത്ത് 12 തവണ ഇന്ധന നികുതി വർധിപ്പിച്ചു. കുറഞ്ഞത് മൂന്നുതവണമാത്രം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേരിയ കുറവും അല്ലാത്തപ്പോൾ ഭീമൻ വർധനയുമാണ്‌ ഇന്ധനവിലയിലുണ്ടാകുന്നത്‌.

Related posts

നാട്ടുവൈദ്യന്റെ കൊലപാതകം: ഷൈബിന്റെ ഭാര്യയും പിടിയില്‍, എല്ലാം അറിഞ്ഞിരുന്നതായി പോലീസ്.*

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; ഒരാള്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox