24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ശബരിമല: ‘കേരളത്തിനു പുറത്തുള്ളവർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടുണ്ട്’.
Kerala

ശബരിമല: ‘കേരളത്തിനു പുറത്തുള്ളവർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടുണ്ട്’.

ശബരിമല ദർശനത്തിന് കേരളത്തിനു പുറത്തുള്ളവർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. മലബാറിൽ സ്പോട്ട് ബുക്കിങ്ങിനുള്ള കേന്ദ്രങ്ങളും സൗകര്യവും മലബാർ ദേവസ്വം നൽകിയാൽ പരിശീലനം നൽകുന്നതിന് ഉൾപ്പടെ തയാറാണെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.ഇതര സംസ്ഥാനത്തു നിന്നുള്ളവർക്ക് നിലവിൽ ഓൺലൈൻ സൗകര്യമുണ്ട്. പുതിയ കേന്ദ്രം തുടങ്ങുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ജീവനക്കാരെ നിയമിക്കൽ ഉൾപ്പടെ വേണ്ടി വരുമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. അതേസമയം, ശബരിമല വെർച്വൽ ക്യൂ സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. എല്ലാ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലും ബുക്കിങ് ആരംഭിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഹലാൽ ശർക്കര വിഷയത്തിൽ കോടതി ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി. ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹർജി ബുധനാഴ്ച പരിഗണിക്കും. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ നിർമാണം തടയണം എന്നാവശ്യപ്പെട്ട് ശബരിമല കർമ സമിതി ജനറൽ കൺവീനർ എസ്‌.ജെ.ആർ.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related posts

വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം; സ്‌കൂളുകള്‍ നാളെ തുറക്കും

Aswathi Kottiyoor

അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor

അതിശെെത്യം : ഉത്തരേന്ത്യയിൽ റദ്ദാക്കിയത്‌ 150 വിമാനം, 267 ട്രെയിൻ ; കാൺപുരിൽ 98 മരണം

Aswathi Kottiyoor
WordPress Image Lightbox