22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *കെഎസ്ആർടിസിയെ നന്നാക്കും; മേൽനോട്ടത്തിനും പരിശീലനത്തിനും പ്രഫഷനൽ സംഘം.*
Kerala

*കെഎസ്ആർടിസിയെ നന്നാക്കും; മേൽനോട്ടത്തിനും പരിശീലനത്തിനും പ്രഫഷനൽ സംഘം.*

കെഎസ്ആർടിസിയെ മികവുറ്റതാക്കാനും സർവീസുകൾ മെച്ചപ്പെടുത്താനും ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്പോർട്ടുമായി ധാരണ. ഒപ്പം ട്രെയിൻ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാൻ സർവീസുകൾക്കു സമയകൃത്യത വരുത്താനും പദ്ധതി.

ഡൽഹി ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പൊതുഗതാഗതം ഏകോപിപ്പിക്കുന്ന പ്രത്യേക ദൗത്യ കമ്പനിയാണു ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടിമോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം. ഡൽഹിയിൽ 3500 സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്തു സർവീസ് നടത്തുന്നുണ്ട്.

ട്രാഫിക്, സർവീസ് ഓപ്പറേഷൻ, ഐടി, ഡേറ്റ അനലിസ്റ്റ് മേഖലയിൽ 20 വർഷത്തിലേറെ പരിചയമുള്ള 4 പേരെ കെഎസ്ആർടിസിയിൽ ഇൗ കമ്പനി നിയോഗിക്കും. 15 ലക്ഷം രൂപയായിരിക്കും ഇവർക്കു 4 പേർക്കുമായി പ്രതിമാസ വേതനം. ദൈനംദിന ഓപ്പറേഷൻ ഇവരുടെ മേൽനോട്ടത്തിൽ നടക്കും. ഒപ്പം വിദഗ്ധ സംഘത്തെ കെഎസ്ആർടിസിയിൽ നിന്നു കണ്ടെത്തി പരിശീലനവും നൽകാനാണു പദ്ധതി. കൂടാതെ ചാർട്ടേഡ് അക്കൗണ്ടന്റ്, ഇന്റേണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ് തസ്തികകളിലും ആളെ നിയമിക്കും.

കെഎസ്ആർടിസിയുടെ തലപ്പത്ത് പ്രഫഷനൽ മികവുള്ളവരെ നിയോഗിക്കണമെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. കെഎസ്ആർടിസി പലതവണ ഇൗ മേഖലയിലെ വിദഗ്ധർക്കു വേണ്ടി അപേക്ഷ ക്ഷണിച്ചെങ്കിലും ആളെ കിട്ടിയില്ല. തുടർന്നാണ് ഇപ്പോഴത്തെ നീക്കം.

നോൺ സ്റ്റോപ്പ് സർവീസുകളും

തിരക്കേറിയ നഗരങ്ങളിലെ ഡിപ്പോകളിൽ കയറാതെ ബൈപാസ് വഴി മാത്രം യാത്ര ചെയ്യുന്ന ബസുകൾക്കു പുറമേ നോൺ സ്റ്റോപ് ബൈപാസ് റൈഡർ സർവീസുകളും ആരംഭിക്കാൻ സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകി. ബൈപാസ് റൈഡറുകളിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് ടിക്കറ്റെടുത്ത 40 പേരെങ്കിലും ഉണ്ടെങ്കിൽ ഇടയ്ക്ക് ഒരിടത്തും നിർത്താതെ യാത്രക്കാരെ അതിവേഗം എറണാകുളത്തെത്തിക്കും. തിരുവനന്തപുരം – എറണാകുളം 2 മണിക്കൂറും കോഴിക്കോട് സർവീസിൽ മൂന്നര മണിക്കൂറും ഇങ്ങനെ ലാഭിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ലോഫ്ലോർ എസി, ഡീലക്സ്, എക്സ്പ്രസ് ബസുകളാണ് ഇതിനുപയോഗിക്കുക. ഡിസംബർ 15 ന് ബൈപാസ് സർവീസുകൾ ആരംഭിക്കും.

Related posts

മം​ഗ​ളൂ​രു വി​മാ​ന​ദു​ര​ന്തം: നി​യ​മ​പോ​രാ​ട്ടം തു​ട​രുമെന്ന് മരണപ്പെട്ടവരുടെ കുടുംബാഗംങ്ങള്‍

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

Aswathi Kottiyoor

പുതുവര്‍ഷത്തെ വരവേറ്റ് ലോകം ; എങ്ങും കരുതല്‍, നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox