22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ക്ലീൻ കേരള ശേഖരിച്ചത്‌ 2750 ടൺ റോഡ്‌ ടാറിങ്ങിന്‌ ഉപയോഗിച്ചത്‌ 177 ടൺ
Kerala

ക്ലീൻ കേരള ശേഖരിച്ചത്‌ 2750 ടൺ റോഡ്‌ ടാറിങ്ങിന്‌ ഉപയോഗിച്ചത്‌ 177 ടൺ

ക്ലീൻ കേരള കമ്പനി രണ്ടുവർഷത്തിനിടെ ജില്ലയിൽനിന്നും ശേഖരിച്ചത്‌ 2,750 ടൺ പാഴ്‌വസ്‌തുക്കൾ. ഇതിൽ 720 ടൺ പുനരുപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്കാണ്‌. 1530 ടൺ മറ്റ്‌ മാലിന്യങ്ങളും 25 ടൺ ഇ മാലിന്യവുമുണ്ട്‌. അഞ്ചു മാസത്തിനിടെ കലണ്ടർ കലക്ഷൻ പ്രകാരം ഹരിതകർമസേന വീടുകളിൽനിന്ന്‌ ശേഖരിച്ചത്‌ 475 ടൺ പാഴ്‌വസ്‌തുക്കളാണ്‌.
ആന്തൂർ, മട്ടന്നൂർ നഗരസഭകളും കതിരൂർ, എരഞ്ഞോളി, കരിവെള്ളൂർ, കണ്ണപുരം, ചെറുകുന്ന്‌, ചെറുതാഴം, പെരളശേരി, രാമന്തളി, കോട്ടയം പഞ്ചായത്തുകളും മാലിന്യശേഖരണത്തിൽ മികവുപുലർത്തുന്നു.
രണ്ട്‌ നഗരസഭകളും 65 പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിയുമായി നേരിട്ട്‌ കരാറിൽ ഏർപ്പെട്ട്‌ മാലിന്യം നൽകുന്നുണ്ട്‌.
പ്ലാസ്‌റ്റിക്‌ വേർതിരിക്കാൻ സംവിധാനം ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങൾക്കായി വളപട്ടണത്ത്‌ പ്രത്യേക കേന്ദ്രം പ്രവർത്തിക്കുന്നു.
റോഡ്‌ നിർമാണത്തിനായി പിഡബ്ല്യുഡിക്ക്‌ 177 ടൺ പ്ലാസ്‌റ്റിക്കാണ്‌ നൽകിയത്‌. ഇതിൽ 93 ടൺ ജില്ലയിലെ റോഡ്‌ നിർമാണത്തിനാണ്‌ ഉപയോഗിച്ചത്‌.

Related posts

കിളിയന്തറ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം തുടങ്ങി

Aswathi Kottiyoor

പെൻഷൻ മസ്റ്ററിങ് : ഫെബ്രുവരി 20 വരെ

Aswathi Kottiyoor

നിരോധനം തലവേദനയായി; ഏകോപയോഗ പ്ലാസ്റ്റിക് നിര്‍ത്തലാക്കിയതോടെ കുഴങ്ങി വ്യാപാരികള്‍

Aswathi Kottiyoor
WordPress Image Lightbox