കണ്ണൂർ: ജില്ലയിലെ കുടുംബശ്രീ ഉത്രന്നങ്ങൾ വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി. ജില്ലാ പഞ്ചായത്ത് പരിസരത്ത് വി.ശിവദാസന്‍ എം പി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഡെലിവറി വാന്‍ ഒരുക്കിയത്. ജില്ലയിലെ നാലായിരത്തോളം കുടുംബശ്രീ സംരംഭങ്ങള്‍ തയാറാക്കുന്ന ഉത്പന്നങ്ങൾ ഷോപ്പിംഗ് മാളുകളിലക്കും മറ്റ് വിപണന കേന്ദ്രങ്ങളിലേക്കും ഇതു വഴി എത്തിക്കും. ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപയും കുടുംബശ്രീ ഡെലിവറിക്കായി അനുവദിച്ച മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെ ഒമ്പത് ലക്ഷം രൂപ ചെലവിലാണ് ഡെലിവറി വാന്‍ ഒരുക്കിയത്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ ഡോ.എം സുര്‍ജിത് എന്നിവർ പങ്കെടുത്തു.
previous post