സംസ്ഥാനത്ത് 744 പേർകൂടി അഭിഭാഷകരായി സന്നത് എടുത്തു. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ കേരള ബാർ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയമമന്ത്രി പി രാജീവ് മുഖ്യാതിഥിയായി. കോടതിമുറിയിൽനിന്ന് ലഭിക്കുന്ന ഓരോ അറിവും വിലപ്പെട്ടതാണെന്നും പ്രായം കൂടുന്നതിനനുസരിച്ച് കിട്ടുന്ന അറിവിലൂടെ തിളക്കമേറുന്ന ഒന്നാണ് അഭിഭാഷകവൃത്തിയെന്നും മന്ത്രി പറഞ്ഞു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്, ജസ്‌റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, ബിജു എബ്രഹാം, സോഫി തോമസ്, ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോൺ, എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ പി സന്തോഷ്‌കുമാർ, അംഗം കെ കെ നസീർ എന്നിവർ പങ്കെടുത്തു.