23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അധ്യാപികമാര്‍ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല: മന്ത്രി ശിവന്‍കുട്ടി
Kerala

അധ്യാപികമാര്‍ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല: മന്ത്രി ശിവന്‍കുട്ടി

സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ ഞെക്കാട് സ്‌കൂളില്‍ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.

Related posts

ഫുട്‌ബോൾകോച്ചിംഗ് ക്യാമ്പ്;രജിസ്‌ട്രേഷൻ ആരംഭിച്ചു.

Aswathi Kottiyoor

ഹൃദ്യം: അയ്യായിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

Aswathi Kottiyoor

സിക്ക വൈറസ് പരിശോധനയ്‌ക്ക്‌‌ കേരളം സുസജ്ജം; 4 മെഡിക്കല്‍ കോളേജുകള്‍ക്ക് 2100 പരിശോധനാ കിറ്റുകളെത്തി.

Aswathi Kottiyoor
WordPress Image Lightbox