24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഭൂമിതരംമാറ്റത്തില്‍ നടപടിയില്ല; ഭൂവുടമകളെ ദ്രോഹിച്ച് റവന്യൂ ഉന്നതര്‍.
Kerala

ഭൂമിതരംമാറ്റത്തില്‍ നടപടിയില്ല; ഭൂവുടമകളെ ദ്രോഹിച്ച് റവന്യൂ ഉന്നതര്‍.

ഭൂമിതരംമാറ്റത്തിന് അപേക്ഷകള്‍ തീര്‍പ്പാക്കാതെ ഭൂവുടമകളെ ദ്രോഹിച്ച് റവന്യൂവകുപ്പ് ഉന്നതര്‍. 91,000ത്തോളം അപേക്ഷകളാണ് തീര്‍പ്പാക്കാതെ സംസ്ഥാനത്തെ ആര്‍ഡിഒ മാര്‍ വൈകിപ്പിക്കുന്നത്. ഭൂമിതരംമാറ്റത്തിന് ഫീസ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരിവിട്ടിട്ടും വകുപ്പ് പ്രത്യേക ഉത്തരവിറക്കിയില്ലെന്ന ന്യായം പറഞ്ഞാണ് ആര്‍ഡിഒമാര്‍ ഫയലുകള്‍ തീര്‍പ്പാക്കാതിരിക്കുന്നത്. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാത്ത റവന്യൂരേഖകളില്‍ വയലുകളായവ 25 സെന്‍റ് വരെ കരഭൂമിയായി തരംമാറ്റാനാണ് അനുമതിയുള്ളത്. ഭൂമി തരംമാറ്റാന്‍ ഫീസ് ആവശ്യമില്ലെന്ന് ഫെബ്രുവരി 25ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഉത്തരവിന് മുന്‍കാല പ്രാബല്യമില്ലെന്നും നേരത്തെ അപേക്ഷിച്ചവര്‍ ഫീസ് അടയ്ക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഫീസിന് കട്ട് ഓഫ് ഡേറ്റ് നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ആരും ഫീസ് നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വില്ലേജ് ഓഫീസുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി അനുവദിച്ച് നല്‍കാവുന്ന അപേക്ഷകള്‍ വേഗം തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഭൂനികുതി ഓണ്‍ലൈനായതോടെ സ്വന്തം ഭൂമി രേഖകള്‍ പ്രകാരം വയലാണെന്ന് മനസിലാക്കിയ നിരവധി പേരാണ് ഭൂമി തരം മാറ്റത്തിന് അപേക്ഷിക്കുന്നത്.

Related posts

പാതയോരങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും മാർഗനിർദേശം പുറത്തിറക്കി: എം വി ഗോവിന്ദൻ മാസ്റ്റർ

കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി കേരളത്തിൽ 82% പേർക്ക്.

Aswathi Kottiyoor

എഴുത്തിനോടുള്ള വിമർശനം വ്യക്തിപരമായ അധിക്ഷപങ്ങൾക്കു വഴിവയ്ക്കരുത്: ദീപ നിശാന്ത്

Aswathi Kottiyoor
WordPress Image Lightbox