25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പിങ്ക് പൊലീസിനെതിരെ പെൺകുട്ടിയുടെ പരാതി: ലാഘവമായി എടുക്കാനാകില്ല: െഹെക്കോടതി .
Kerala

പിങ്ക് പൊലീസിനെതിരെ പെൺകുട്ടിയുടെ പരാതി: ലാഘവമായി എടുക്കാനാകില്ല: െഹെക്കോടതി .

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നു പറഞ്ഞു പരസ്യമായി പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും അവഹേളിച്ചെന്ന പരാതിയിൽ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി ആരാഞ്ഞു. വനിത സിവിൽ പൊലീസ് ഓഫിസർക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കി ഡിജിപി സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.

എട്ടു വയസ്സുകാരിക്കു സഹിക്കേണ്ട വന്ന കാര്യങ്ങൾ ഹർജിക്കാരിയുടെ അഭിഭാഷക വിശദമാക്കിയെന്നു കോടതി പറഞ്ഞു. സംഭവം കുട്ടിയുടെ മനസ്സിന് ആഘാതമുണ്ടാക്കിയെന്നും കാക്കി യൂണിഫോമിനോടു ഭയമായി എന്നുമാണ് അറിയിച്ചത്. കുട്ടിക്കു കൗൺസലിങ് വേണമെങ്കിൽ നടപടിയെടുക്കാൻ തയാറാണെന്നും കോടതി പറഞ്ഞു. കൗൺസലിങ് നൽകിയിരുന്നെന്നും ഇപ്പോൾ വേണ്ടെന്നും അഭിഭാഷക അറിയിച്ചു.

എത്ര കാലമായി പൊലീസ് നന്നാകണം, നന്നാകണം എന്നു പ്രസംഗിക്കുന്നെന്നും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അതു ലാഘവത്തോടെ എടുക്കില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. ഒരു കുട്ടിയോട് എങ്ങനെയാണു പൊലീസ് ഓഫിസർ ഇങ്ങനെ ചോദിക്കുന്നത്? ഒരു കുട്ടിക്ക് ഇങ്ങനെ മാനസിക ആഘാതമുണ്ടാക്കിയാൽ നമ്മുടെ അടുത്ത ജനറേഷൻ പൊലീസിനെക്കുറിച്ച് എന്താണു വിചാരിക്കുകയെന്നും കോടതി വാക്കാൽ ആരാഞ്ഞു.

രജിതയെ സ്ഥലം മാറ്റിയെന്നും ഇപ്പോൾ കൊല്ലത്താണു ജോലി ചെയ്യുന്നതെന്നും സർക്കാർ അറിയിച്ചു ഇവർക്ക് ഡിജിപി വഴി നോട്ടിസ് നൽകാനും കോടതി നിർദേശിച്ചു.

ഇവരെ സ്ഥലം മാറ്റിയെന്നും ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചെന്നുമാണു വിവരം ലഭിച്ചതെന്നു സീനിയർ ഗവൺമെന്റ് പ്ലീഡറും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായ പി. നാരായണൻ അറിയിച്ചു. ഹർജി 29നു പരിഗണിക്കാൻ മാറ്റി.

പൊലീസ് പട്രോളിങ് വാഹനത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ പ്രതിയാക്കാൻ ശ്രമിച്ച, തന്നെയും പിതാവിനെയും പരസ്യമായി അവഹേളിച്ച ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു തിരുവനന്തപുരം സ്വദേശി എട്ടുവയസ്സുകാരി ഹൈക്കോടതിയെ സമീപിച്ചത്.

Related posts

ഉറങ്ങി കിടക്കുംപോലെ അഹിൽ; കുഴഞ്ഞു വീഴുമ്പോഴും നിഹുൽ ‌പറഞ്ഞു:അവരെ രക്ഷിക്കണേ

Aswathi Kottiyoor

വി​ല​ക്ക​യ​റ്റം: ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് തോ​ന്നി​യ വി​ല

Aswathi Kottiyoor

കരുത്തേകി കയർ കോർപറേഷൻ ; കയർമേഖലയിൽ വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തു

Aswathi Kottiyoor
WordPress Image Lightbox