ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറന്നു. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് ഷട്ടർ തുറന്നത്. തുറന്ന മൂന്നു ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തി. നിലവിൽ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
വൃഷ്ടിപ്രദേശത്ത് കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി, പെരിയാർ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജലനിരപ്പ് ഉയർന്നതോടെ പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ
ശബരിമലയിലേക്കുള്ള തീര്‍ഥാടനത്തിന് ഇന്ന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് പമ്പാ ഡാമിലെ പരമാവധി സംഭരണ ശേഷി.
പമ്പ നദിയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.