25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാർഷിക നിയമങ്ങൾ കേന്ദ്രസര്‍ക്കാർ പിൻവലിക്കുന്നതെങ്ങനെ? നടപടികളെന്ത്?.
Kerala

കാർഷിക നിയമങ്ങൾ കേന്ദ്രസര്‍ക്കാർ പിൻവലിക്കുന്നതെങ്ങനെ? നടപടികളെന്ത്?.

വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പിന്‍വലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുരുനാനാക് ജയന്തിയോടനുബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണു പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്തു മാസങ്ങളായി കർഷകരുടെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പാർലമെന്റ് പാസാക്കി നിയമമായ കാർഷിക നിയമങ്ങൾ എങ്ങനെയാണ് കേന്ദ്രസർക്കാർ ഇനി റദ്ദാക്കുക? നിയമം പാസാക്കിയെടുത്തതിനു സമാനമായ നടപടികളാണ് അതു റദ്ദാക്കുന്നതിനും ആവശ്യം.നിയമം പാസാക്കിയെടുക്കുന്നതുപോലെ തന്നെ റദ്ദാക്കാനും ഭരണഘടനയുടെ ആർട്ടിക്കിള്‍ 245 പ്രകാരം പാര്‍ലമെന്റിനാണ് അധികാരം നൽകിയിരിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലും പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ച് പാസാക്കിയെടുത്ത് രാഷ്ട്രപതി ഒപ്പു വയ്ക്കണം. നിയമം പിൻവലിക്കാനുള്ള ശുപാർശ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമവകുപ്പിന് അയച്ചുകൊടുക്കണം. പിൻവലിക്കുന്നതിനുള്ള നിയമവശങ്ങൾ മന്ത്രാലയം പരിശോധിക്കേണ്ടതുണ്ട്. തുടർന്ന് നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇതിനായുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുക്കണം. തുടർന്ന് രാഷ്ട്രപതി ഒപ്പുവച്ചാൽ നിയമം റദ്ദാകും.
മൂന്നു നിയമങ്ങളും പിൻവലിക്കാന്‍ ഒരു ബിൽ മതിയാകുമെന്ന് മുൻ‌ ലോക്സഭാ സെക്രട്ടറി ജനറൽ പി.‍ഡി.റ്റി. ആചാര്യ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. എന്തുകൊണ്ടാണു നിയമം പിൻവലിക്കാൻ ഉദ്ദേശിക്കുന്നതെന്നു കേന്ദ്രത്തിനു വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കിയിട്ടില്ലെങ്കിലും അവ പാര്‍ലമെന്റ് പാസാക്കി കഴിഞ്ഞതാണെന്നും രാഷ്ട്രപതി ഒപ്പുവച്ചതാണെന്നും മുൻ കേന്ദ്ര നിയമസെക്രട്ടറി പി.കെ. മൽഹോത്ര പറഞ്ഞു. അതുകൊണ്ടു തന്നെ നിയമങ്ങൾ പിന്‍വലിക്കണമെങ്കിലും പാർലമെന്റിനു മാത്രമേ സാധിക്കുവെന്നും മൽഹോത്ര വ്യക്തമാക്കി.

Related posts

പൊതുവിഭാഗം(ഇൻസ്റ്റിറ്റിയൂഷൻ) റേഷൻകാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 15)

Aswathi Kottiyoor

ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

Aswathi Kottiyoor

ഗര്‍ഭിണികളില്‍ സിക്ക പരിശോധന; രോഗം പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍

Aswathi Kottiyoor
WordPress Image Lightbox