ഇരിട്ടി: കോവിഡിന് ശേഷം മലയോര മേഖലയിൽ നടക്കുന്ന പ്രധാന വിനോദ പരിപാടിയായ ഇരിട്ടി മഹോത്സവത്തിന് തുടക്കമായി. പയഞ്ചേരി മുക്കിൽ ഇരിട്ടി കുടക് അന്തർ സംസ്ഥാന പാതയ്്ക്കരികിൽ പ്രദർശന വേദി സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 500 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ പുഷ്പ്പഫലപ്രദർശനം നഗരസഭാ വൈസ്‌ചെയർമാൻ പി.പി ഉസ്മാനും അമ്മ്യൂസ്‌മെന്റ്് പാർക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും സ്റ്റാൾ നഗരസഭാ ചെയർപേഴ്‌സണൻ കെ.ശ്രീലതയും ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, വാർഡ് കൗൺസിലർ വി.പി അബ്ദുൾ റഷീദ്,മഹോത്സവ ഭാരവാഹികളായ അമൽ പ്രസാദ്, ഷാജു വർഗീസ്, ബഷീർ തില്ലങ്കേരി എന്നിവർ സംബന്ധിച്ചു.
വിനോദത്തോടൊപ്പം വിജ്ഞാനവും കോർത്തിണക്കിയ മഹോത്സവത്തിൽ 220 രാജ്യങ്ങളുടെ കറൻസി പ്രദർശനവും ആനിമൽ ആൻഡ് പെറ്റ്‌സ്‌ഷോ, 60തോളം കോമേഷ്യൽ സ്റ്റാളുകൾ, സർക്കാർ അർദ്ധസർക്കാർ പവലിയനുകൾ, മോട്ടോർ എക്‌സിബിഷൻ, ഭക്ഷ്യമേള, ചക്ക വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ട്. കൂടാതെ മേഖലയിലെ കുടുംബശ്രീ യൂണിറ്റുകളുടേയും കാർഷിക സംരംഭകരുടേയും ഉത്പ്പന്നങ്ങളും മേളയിൽ ഉണ്ടാവും.ഡിസംബർ അഞ്ചുവരെ നടക്കുന്ന മേള എല്ലാ ദിവസവും ഉച്ചക്ക് ഒരുമണിമുതൽ രാത്രി മണിവരെയായിരിക്കും
previous post