28.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു, ഏഴുമെഡലുകളുമായി ഇന്ത്യ രണ്ടാമത്.
Kerala

ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു, ഏഴുമെഡലുകളുമായി ഇന്ത്യ രണ്ടാമത്.

ബംഗ്ലാദേശില്‍ നടന്ന ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാ സ്ഥാനം നേടി ഇന്ത്യ. ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ സ്വന്തമാക്കി. 9 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 15 മെഡലുകള്‍ നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. മൂന്ന് മെഡലുകള്‍ നേടിയ ബംഗ്ലാദേശ് മൂന്നാം സ്ഥാനം നേടി.

അവസാന ദിനത്തില്‍ ഇന്ത്യ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. റികര്‍വ് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ വെള്ളി മെഡല്‍ നേടി.

ഇരുടീമുകളും ഫൈനലില്‍ ദക്ഷിണ കൊറിയയോട്‌ പരാജയപ്പെടുകയായിരുന്നു. വനിതാ വിഭാഗത്തില്‍ അങ്കിത ഭഗത്, റിഥി ഫോര്‍, മധു വേദ്വാന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. സൗത്ത് കൊറിയയുടെ റ്യൂ സു യങ്, ഓ യെജിന്‍, ലിം ഹേജിന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍ 6-0.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രവീണ്‍ യാദവ്, പാര്‍ഥ് സുലംഘെ, കപില്‍ എന്നിവരാണ് മത്സരിച്ചത്. ഫൈനലില്‍ 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങിയത്. ലിയോ സിയുഗ്യുന്‍, കിം ജൂങ്, ഹാന്‍ വൂ ടാക് എന്നിവരാണ് ദക്ഷിണ കൊറിയയ്ക്ക് വേണ്ടിയിറങ്ങിയത്.

മിക്‌സഡ് റീകര്‍വ് ടീം ഇനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. ഇന്ത്യയുടെ അങ്കിത ഭഗത്-കപില്‍ സഖ്യം ഉസ്‌ബെകിസ്താനെ കീഴടക്കിയാണ് വെങ്കലം നേടിയത്. സ്‌കോര്‍ 6-0.

Related posts

* സർവകലാശാല നിയമങ്ങളിൽ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം

Aswathi Kottiyoor

ജൂലൈ ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം; പുറത്താവുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ

Aswathi Kottiyoor

സന്തോഷ’ത്തോടെ തുടങ്ങാന്‍ കേരളം, ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ നേരിടും.

Aswathi Kottiyoor
WordPress Image Lightbox