24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പു​തു​വ​ര്‍​ഷ​ത്തോ​ടെ ട്രെ​യി​ന്‍ സ​ര്‍​വീ​സുകൾ പൂ​ര്‍​വ​സ്ഥി​തി​യി​ലേക്ക്‌
Kerala

പു​തു​വ​ര്‍​ഷ​ത്തോ​ടെ ട്രെ​യി​ന്‍ സ​ര്‍​വീ​സുകൾ പൂ​ര്‍​വ​സ്ഥി​തി​യി​ലേക്ക്‌

കോ​​​​വി​​​​ഡ് മൂ​​​​ന്നാം ത​​​​രം​​​​ഗം ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍, പു​​​​തി​​​​യ വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കും മു​​​​ന്പു​​​​ത​​​​ന്നെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ട്രെ​​​​യി​​​​ന്‍ സ​​​​ര്‍​വീ​​​​സു​​​​ക​​​​ളെ​​​​ല്ലാം കോ​​​​വി​​​​ഡി​​​​നു മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​രു​​​​മെ​​​​ന്ന് റെ​​​​യി​​​​ല്‍​വേ അ​​​​ധി​​​​കൃ​​​​ത​​​​ര്‍. യാ​​​​ത്രാ​​​​നി​​​​ര​​​​ക്കും പ​​​​ഴ​​​​യ​​​​പ​​​​ടി​​​​യാ​​​​കും. ഡി​​​​സം​​​​ബ​​​​ര്‍ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ​​​​ത​​​​ന്നെ എ​​​​ല്ലാം സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് റെ​​​​യി​​​​ല്‍​വേ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​ത്.

കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു​​​​ശേ​​​​ഷം സ​​​​ര്‍​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​ര​​​​ക്കു​​​​വ​​​​ര്‍​ധ​​​​ന തു​​​​ട​​​​രു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം ശ​​​​രി​​​​യ​​​​ല്ല. പ​​​​ഴ​​​​യ മെ​​​​മു, പാ​​​​സ​​​​ഞ്ച​​​​റു​​​​ക​​​​ളെ​​​​ല്ലാം സ​​​​ര്‍​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. ഇ​​​​പ്പോ​​​​ള്‍ ചി​​​​ല​​​​തു മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. സ്‌​​​​പെ​​​​ഷ​​​​ല്‍ സ​​​​ര്‍​വീ​​​​സാ​​​​യി ഓ​​​​ടു​​​​ന്ന ഈ ​​​​ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ മു​​​​മ്പ​​​​ത്തെ​​​​പ്പോ​​​​ലെ​​​​യാ​​​​കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ ന​​​​മ്പ​​​​ര്‍ മാ​​​​റ്റു​​​​ന്ന (സ്‌​​​​പെ​​​​ഷ​​​​ല്‍ ട്രെ​​​​യി​​​​നി​​​​ന് പൂ​​​​ജ്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​മ്പ​​​​ര്‍ തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്) ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച​​​​ത​​​​ന്നെ സ്‌​​​​പെ​​​​ഷ​​​​ല്‍ സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കും. അ​​​​തു​​​​പോ​​​​ലെത​​​​ന്നെ ഇ​​​​പ്പോ​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും റി​​​​സേ​​​​ര്‍​വ്ഡ് ആ​​​​യി ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ എ​​​​ക്‌​​​​സ്പ്ര​​​​സു​​​​ക​​​​ളു​​​​മാ​​​​കും. എ​​​​ന്നാ​​​​ല്‍ ഇ​​​​തി​​​​ന്‍റെ അ​​​​പ്‌​​​​ഡേ​​​​ഷ​​​​ന് അ​​​​ല്പംകൂ​​​​ടി സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കും. അ​​​​തു​​​​കൂ​​​​ടി ക​​​​ഴി​​​​യു​​​​ന്ന​​​​തോ​​​​ടെ സീ​​​​സ​​​​ണ്‍ ടി​​​​ക്ക​​​​റ്റു​​​​കാ​​​​രു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്ക് പൂ​​​​ര്‍​ണ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കും.

കോ​​​​വി​​​​ഡ്കാ​​​​ല​​​​ത്ത് റെ​​​​യി​​​​ല്‍​വേ​​​​യ്ക്കു കോ​​​​ടി​​​​ക​​​​ളു​​​​ടെ ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ മേ​​​​ല്‍ അ​​​​ധി​​​​ക​​​​ചാ​​​​ര്‍​ജ് അ​​​​ടി​​​​ച്ചേ​​​​ല്പി​​​​ക്കി​​​​ല്ല. പ​​​​ക​​​​രം ച​​​​ര​​​​ക്കു​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ന​​​​ഷ്ടം നി​​​​ക​​​​ത്തു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Related posts

നവകേരളത്തിന്റെ ദിശയം വേഗവും തീരുമാനിക്കാൻ ഗവേഷണങ്ങൾക്കാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിന്

Aswathi Kottiyoor

താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് നിർദേശം

Aswathi Kottiyoor
WordPress Image Lightbox