22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • അ​മ്പാ​യ​ത്തോ​ട് ചു​രംര​ഹി​ത ​പാ​ത: വനം മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി
Kelakam

അ​മ്പാ​യ​ത്തോ​ട് ചു​രംര​ഹി​ത ​പാ​ത: വനം മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

കേ​ള​കം: ചു​രംര​ഹി​ത​മാ​യി വ​യ​നാ​ട്ടി​ലേ​ക്കും അ​തു​വ​ഴി ക​ർ​ണാ​ട​ക​ത്തി​ലേ​ക്കും ത​മി​ഴ്നാ​നാ​ട്ടി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​മ്പാ​യ​ത്തോ​ട് – 44-ാം മൈ​ൽ ചു​ര​ം ര​ഹി​ത​പാ​ത ന​ട​പ്പാ​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് നി​വേ​ദ​നം ന​ല്കി. നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ള്ള ഈ ​റോ​ഡി​ന് ത​ട​സം വ​നം വ​കു​പ്പാ​ണ്.
അ​മ്പാ​യ​ത്തോ​ട് നി​ന്നും താ​ഴേ പാ​ൽ​ച്ചു​രം വ​ഴി വ​ന​ത്തി​ലൂ​ടെ ത​ല​പ്പു​ഴ​യ്ക്ക​ടു​ത്ത് 44-ാം മൈ​ലി​ൽ പ്ര​ധാ​ന പാ​ത​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​ണ് നി​ർ​ദ്ദി​ഷ്ട ബ​ദ​ൽ റോ​ഡ്. ചു​ര​മു​ണ്ടാ​കി​ല്ല എ​ന്ന​താ​ണ് ഇ​ങ്ങ​നെ​യൊ​രു റോ​ഡ് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ വ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യം പ​ദ്ധ​തി ന​ട​ക്കാ​തെ പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. നി​ർ​ദ്ദി​ഷ്ട പാ​ത നി​ക്ഷി​പ്ത വ​ന​ത്തി​ലൂ​ടെ​യാ​ണ് പോകുന്ന​ത് .ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മിച്ച് വ​ന​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത​ക്ക് ഒ​രു കോ​ട്ട​വും വ​രു​ത്താ​തെ റോ​ഡ് നി​ർ​മി​ക്കാ​നാ​വും എ​ന്ന നി​ർ​ദേ​ശ​വും നി​വേദന​ത്തി​ൽ ഉ​ണ്ട്.
പ​ണ്ട് കാ​ലം മു​ത​ൽ കു​പ്പ് റോ​ഡ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഒ​രു വ​ഴി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​താ​യി. എ​ന്നാ​ൽ 1973 -ൽ ​കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൊ​ട്ടി​യൂ​ർ നി​ബി​ഢ​വ​ന​ത്തി​ൽ 1361 മീ​റ്റ​ർ നീ​ള​ത്തി​ലും എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ലും റോ​ഡു നി​ർ​മി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് പ​ഞ്ചാ​യ​ത്തി​നു സ്ഥ​ലം ലീ​സി​നു ന​ൽ​കി. നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി അ​ന്ന​ത്തെ കൂ​പ്പ് റോ​ഡ് പു​ന​ർ​നി​ർ​മ്മി​ച്ചു. സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യി 898.75 രൂ​പ പ​ഞ്ചാ​യ​ത്ത് മാ​ന​ന്ത​വ​ടി ഡി​എ​ഫ്ഒ ഓ​ഫീ​സി​ൽ അ​ട​ച്ചു. 12 നി​ബ​ന്ധ​ന​ക​ള​ട​ങ്ങി​യ ലീ​സ് ഉ​ത്ത​ര​വാ​യി​രു​ന്നു അ​ത്.
8.300 കി​ലോ​മീ​റ്റ​റാ​ണ് അ​മ്പാ​യ​ത്തോ​ടു മു​ത​ൽ ത​ല​പ്പു​ഴ വ​രെ വ​ന​മു​ൾ​പ്പെ​ടെ ബ​ദ​ൽ പാ​ത​യു​ടെ നീ​ളം. 2009-ൽ ​അ​ന്ന​ത്തെ വ​ട​ക്കേ​വ​യ​നാ​ട് എം​എ​ൽ​എ.​യാ​യി​രു​ന്ന കെ.​സി.​കു​ഞ്ഞി​രാ​മ​ൻ ഈ ​റോ​ഡി​നാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ഏ​ഴു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
2009 ജൂ​ലൈ 17 -ലെ ​വ​യ​നാ​ട് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ബ​ദ​ൽ റോ​ഡാ​യി​രി​ക്കും ഉ​ചി​ത​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഈ ​റോ​ഡി​നാ​യി 14 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി. എ​ന്നാ​ൽ തു​ക പാ​സാ​യി​ല്ല. പി​ന്നീ​ട് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​ത്യ​ത്വ​ത്തി​ലും സാ​ധ്യ​താ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.
1360 മീ​റ്റ​റോ​ളം നി​ക്ഷി​പ്ത വ​ന​ത്തി​ലൂ​ടെ പാ​ത നി​ർ​മി​ക്കേ​ണ്ടി വ​രും എ​ന്ന​താ​ണ് പാ​ത​യു​ടെ പ്ര​ധാ​ന ത​ട​സം. നി​ക്ഷി​പ്ത വ​നം ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്തി​നു പ​ക​ര​മാ​യി വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന മ​റ്റു ഭാ​ഗ​ങ്ങ​ൾ വ​നം​വ​കു​പ്പി​നു വി​ട്ടു ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചി​രു​ന്നു.

Related posts

ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി.

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് നാളെ

Aswathi Kottiyoor

എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിനും കേളകം പോലീസിൽ പരാതി

Aswathi Kottiyoor
WordPress Image Lightbox