35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മോഡലുകളുടെ അപകട മരണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘം .
Kerala

മോഡലുകളുടെ അപകട മരണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘം .

കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ കാറപകട കേസ് പ്രത്യേക സംഘത്തിന് കൈമാറുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ കീഴിൽ പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിന്‌ എസ് പി ബിജി ജോർജ്ജ് നേതൃത്വം നൽകും. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടൻ തീരുമാനിക്കും.

ഒക്‌ടോബർ 31നാണ്‌ മുൻ മിസ്‌ കേരള അൻസി കബീറും റണ്ണർ അപ്പ്‌ അഞ്ജന ഷാജനും കാറിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദ്‌ ആഷിഖും പാലാരിവട്ടത്ത്‌ കാർ അപകടത്തിൽ മരിച്ചത്‌. കാറോടിച്ചിരുന്ന ആൾ പരിക്കുകളോടെ ചികിത്സയിലാണ്‌. ഫോർട്ട്‌ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പാർടിയിൽ പങ്കെടുത്തശേഷം തിരികെ വരുമ്പോൾ പുലർച്ചെയാണ്‌ അപകടമുണ്ടായത്‌.

കേസിൽ കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയി ജെ വയലാട്ട്‌ , ജീവനക്കാരനും ഐടി വിദഗ്‌ധരുമായ കെ കെ അനിൽ, വിൽസൻ റെയ്‌നോൾഡ്‌, എം ബി മെൽവിൻ, ജി എ സിജുലാൽ, വിഷ്‌ണുകുമാർ എന്നിവരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

അപകടത്തിൽപ്പെട്ട കാറിനെ മറ്റൊരു കാർ പിന്തുടർന്നിരുന്നു. ആ ഔഡി കാർ ഓടിച്ചിരുന്ന സൈജു തങ്കച്ചനെ ചോദ്യം ചെയ്‌തിരുന്നു.

Related posts

പറശ്ശിനിക്കടവിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

Aswathi Kottiyoor

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി

Aswathi Kottiyoor

ട്രഷറി ഓൺലൈൻ സേവനം മുടങ്ങും

Aswathi Kottiyoor
WordPress Image Lightbox