• Home
  • Kerala
  • കെഎസ്‌ആർടിസിയിൽ സുരക്ഷയ്‌ക്ക്‌ സ്വിച്ച്‌ ; സ്വിച്ച്‌ അമർത്തിയാൽ അടിയന്തര സന്ദേശം
 പൊലീസ്‌ കൺട്രോൾ റൂമിലെത്തും
Kerala

കെഎസ്‌ആർടിസിയിൽ സുരക്ഷയ്‌ക്ക്‌ സ്വിച്ച്‌ ; സ്വിച്ച്‌ അമർത്തിയാൽ അടിയന്തര സന്ദേശം
 പൊലീസ്‌ കൺട്രോൾ റൂമിലെത്തും

സുരക്ഷിത യാത്രയൊരുക്കുന്നതിന്‌ കെഎസ്‌ആർടിസി ബസിൽ എമർജൻസി സ്വിച്ചുകൾ ഘടിപ്പിച്ചുതുടങ്ങി. പൊതുഗതാഗത സംവിധാനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്‌ നടപടി.

സ്‌ത്രീകൾക്കും കുട്ടികൾക്കും എമർജൻസി സ്വിച്ച്‌ ഏറെ സഹായപ്രദമാവും. യാത്രക്കിടെ അടിയന്തര പൊലീസ് സഹായം വേണ്ടിവന്നാൽ സീറ്റിനരികെയുള്ള എമർജൻസി സ്വിച്ചമർത്താം. സ്വിച്ച്‌ അമർന്നാൽ അടിയന്തര സന്ദേശം പൊലീസിന്റെ കൺട്രോൾ റൂമിലെത്തും. ഉടനടി പൊലീസ് സഹായം ലഭ്യമാക്കാൻ ഇതുവഴി കഴിയും. ട്രെയിനിലെ അപായ ചങ്ങലപോലെ അനാവശ്യമായി ഉപയോഗിച്ചാൽ പിഴയും നൽകണം. വലിയ ബസ്സുകളിൽ ആറും ചെറിയവയിൽ അഞ്ചും സ്വിച്ചുകളാണ്‌ സ്ഥാപിക്കുന്നത്‌. ബസ്‌ ജീവനക്കാർക്കും ഇതുപയോഗിക്കാം. യാത്രക്കാർ ബട്ടൺ അമർത്തിയാൽ ഡ്രൈവർക്കരികിൽ അലാറം മുഴങ്ങും.ഫിറ്റ്‌നസ് എടുക്കുന്നതിനനുസരിച്ചാണ് കെഎസ്ആർടിസി ബസ്സുകളിൽ ജിപിഎസും എമർജൻസി സ്വിച്ചും ഘടിപ്പിക്കുന്നത്. 2021 ജനുവരി ഒന്നു മുതൽ വാഹനങ്ങൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും എമർജൻസി സ്വിച്ചും സ്ഥാപിക്കണമെന്ന് 2020 നവംബറിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. എന്നാൽ കോവിഡ് വ്യാപനം മൂലം കെഎസ്ആർടിസി സമയം നീട്ടി വാങ്ങുകയായിരുന്നു.

Related posts

ലഹരിമരുന്നു കേസ് പ്രതികൾക്ക് ഒരു വർഷം കരുതൽ തടങ്കൽ

Aswathi Kottiyoor

കോ​വി​ഡ്: പ​രോ​ൾ ന​ൽ​കി​യ​ത് 600 ത​ട​വു​കാ​ർ​ക്ക്

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത- വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox