22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വൈദ്യുതിക്ക് രാത്രിയിൽ കൂടുതൽ നിരക്ക്? മുഖ്യമന്ത്രി തീരുമാനിക്കും: കൃഷ്ണന്‍കുട്ടി.
Kerala

വൈദ്യുതിക്ക് രാത്രിയിൽ കൂടുതൽ നിരക്ക്? മുഖ്യമന്ത്രി തീരുമാനിക്കും: കൃഷ്ണന്‍കുട്ടി.

സംസ്ഥാനത്ത് രാത്രി വൈദ്യുതി ഉപയോഗത്തിന് അധിക ചാര്‍ജ് വരുമെന്ന് സൂചിപ്പിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈകിട്ട് ആറു മുതല്‍ 10 വരെ വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഈടാക്കണമെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറ​ഞ്ഞു. നിരക്ക് കൂട്ടണമോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി വ്യക്തമാക്കി.

‘പീക്ക് അവറിൽ വ്യത്യസ്ത നിരക്ക് വേണമെന്നത് ആലോചനയിലുണ്ട്. എത്ര വേണമെന്ന കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്മാർട് മീറ്റർ വരുന്നതോടെ ഇത്തരക്കാർ വൈദ്യുതി നിയന്ത്രിക്കും. അങ്ങനെയാണെങ്കിൽ പീക്ക് അവറിൽ വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ട ആവശ്യമില്ല.’– കൃഷ്ണൻകുട്ടി പറഞ്ഞു.

Related posts

മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; കുട്ടിയെ എടുത്തെറിഞ്ഞു

Aswathi Kottiyoor

വൈദ്യുതി ലൈന്‍ ഫാള്‍ട്ട് അതിവേഗം കണ്ടെത്താന്‍ കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്റർ

തേക്കടി-കൊച്ചി സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

Aswathi Kottiyoor
WordPress Image Lightbox