28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേരള – തമിഴ്‌നാട്‌ അതിർത്തിയിൽ യാത്രാദുരിതമൊഴിയുന്നില്ല
Kerala

കേരള – തമിഴ്‌നാട്‌ അതിർത്തിയിൽ യാത്രാദുരിതമൊഴിയുന്നില്ല

പരിശോധനയും നിയന്ത്രണവും പിൻവലിച്ചെങ്കിലും തമിഴ്‌നാട്ടിലേക്കുള്ള യാത്രാ ദുരിതം തുടരുന്നു. ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർഥികളുമാണ്‌ ഇപ്പോഴും ദുരിതമനുഭവിക്കുന്നത്‌. നിലവിൽ രണ്ട് സംസ്ഥാനങ്ങളിലും അതിർത്തിവരെ മാത്രമാണ് ബസ് സർവീസുള്ളത്‌.

കേരളത്തിൽനിന്നുള്ള യാത്രക്കാർ കേരള അതിർത്തിയിൽ ബസിറങ്ങി ഒരു കിലോമീറ്റർ നടന്ന്‌ തമിഴ്നാട് ബസിൽ കയറണം.
കോളേജ് വിദ്യാർഥികളും വയോധികരും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ്‌ ഒരു ദിവസം കേരളത്തിൽനിന്നും തിരിച്ചും ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്‌.

കേരളത്തിൽ കോവിഡ്‌ കുറഞ്ഞിട്ടും തമിഴ്‌നാട് മറ്റ് യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചിട്ടും അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കാത്തത് ദുരിതമെന്ന്‌ യാത്രക്കാർ പറയുന്നു. ഒന്നര വർഷത്തിലേറെയായി കെഎസ്‌ആർടിസി ബസ്‌ തമിഴ്‌നാട്ടിലേക്ക്‌ സർവീസ്‌ നടത്തിയിട്ടില്ല. ബോണ്ട്‌ സർവീസ്‌ പുനരാരംഭിക്കാൻ ഇരു സർക്കാരും ശ്രമിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

Related posts

വിടവാങ്ങിയത്‌ വ്യവസായികൾക്കിടയിലെ അപൂർവ വിമർശന സ്വരം

Aswathi Kottiyoor

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് ഇന്ന് (നവംബർ 01) സമാപനം: ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർഥിശൃംഖല

Aswathi Kottiyoor
WordPress Image Lightbox