27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരള വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നു
Kerala

കേരള വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നു

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ച ദ​​​ള​​​ങ്ങ​​​ൾ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​നാ​​​കാ​​​തെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ. ക​​​ബ​​​നി, ബാ​​​ണാ​​​സു​​​ര, നാ​​​ടു​​​കാ​​​ണി, ഭ​​​വാ​​​നി, ശി​​​രു​​​വാ​​​ണി എ​​​ന്നീ അ​​​ഞ്ചു ദ​​​ള​​​ങ്ങ​​​ളാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

ഇ​​​തി​​​ൽ നാ​​​ടു​​​കാ​​​ണി, ബാ​​​ണാ​​​സു​​​ര, ക​​​ബ​​​നി എ​​​ന്നീ മൂ​​​ന്നു ദ​​​ള​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് പേ​​​രി​​​നെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഭ​​​വാ​​​നി, ശിരു​​​വാ​​​ണി ദ​​​ള​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ​​​മാ​​​യും നി​​​ല​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്കു ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നു​​​ള്ള ആ​​​ൾ​​​ബ​​​ല​​​മി​​​ല്ലാ​​​തെ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് മാ​​​വോ​​​യി​​​സ്റ്റ് പ്ര​​​സ്ഥാ​​​നം.

2012ൽ ​​ഏ​​​രി​​​യാ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നുശേ​​​ഷം നി​​​ല​​​മ്പൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ 40 ​​​പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന മാ​​​വോ​​​യി​​​സ്റ്റ് പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലിപ്പോ​​​ൾ മൂ​​​ന്നു ദ​​​ള​​​ങ്ങ​​​ളി​​​ലും കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ 14 പേ​​​ർ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം. ഒ​​​രു ദ​​​ളം രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ അ​​​ഞ്ചു​​​മു​​​ത​​​ൽ 11 പേ​​​ർ വ​​​രെ വേ​​​ണ​​​മെ​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ ഘ​​​ട​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ മൂ​​​ന്നു ദ​​​ള​​​ങ്ങ​​​ളും കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് 14 പേ​​​രെ മാ​​​ത്രം വ​​​ച്ചാ​​​ണ്. ഇ​​​താ​​​ണ് കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​ശ്ചി​​​മ​​​ഘ​​​ട്ട സ്പെ​​​ഷ​​​ൽ സോ​​​ണ​​​ൽ ക​​​മ്മി​​​റ്റി നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി.

വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ തി​​​രു​​​നെ​​​ല്ലി, ആ​​​റ​​​ളം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടേ​​​താ​​​ണ് ക​​​ബ​​​നി​​​ ദ​​​ളം. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ ത​​​ന്നെ വൈ​​​ത്തി​​​രി, ക​​​ൽ​​​പ്പ​​​റ്റ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ബാ​​​ണാ​​​സു​​​ര ദ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഈ ​​​ദ​​​ളം ഏ​​​റെ​​​ക്കു​​​റെ നി​​​ശ്ച​​​ല​​​മാ​​​ണെ​​​ന്നു പ​​​റ​​​യാം.

കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ, തി​​​രു​​​വ​​​മ്പാ​​​ടി, കോ​​​ട​​​ഞ്ചേ​​​രി, നി​​​ല​​മ്പൂ​​​രി​​​ലെ മു​​​ണ്ടേ​​​രി വ​​​ന​​​മേ​​​ഖ​​​ല, വ​​​യ​​​നാ​​​ട്ടി​​​ലെ മേ​​​പ്പാ​​​ടി എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു​​​ള്ള​​​താ​​​ണ് നാ​​​ടു​​​കാ​​​ണി ദ​​​ളം. പാ​​​ല​​​ക്കാ​​​ട് അ​​​ട്ട​​​പ്പാ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി മാ​​​ത്രം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള​​​താ​​​ണ് ഭ​​​വാ​​​നി ദ​​​ളം. ഇ​​​വി​​​ടെത്ത ന്നെ ഷോ​​​ള​​​യാ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ശി​​​രു​​​വാ​​​ണി ദ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്.

ഈ ​​​ര​​​ണ്ടു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​ക​​​ളും ആ​​​ദി​​​വാ​​​സി ജ​​​ന​​​സം​​​ഖ്യ​​​യും വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണ് ര​​​ണ്ടു ദ​​​ള​​​ങ്ങ​​​ളും ഈ ​​​പ്ര​​​ദേ​​​ശം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് കൂ​​​ടു​​​ത​​​ലാ​​​രെ​​​യും മാ​​​വോ​​​യി​​​സ്റ്റ് പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലേ​​​ക്ക് റി​​​ക്രൂ​​​ട്ട് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ന്ന് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്കു പ​​​റ​​​യാ​​​നാ​​​കി​​​ല്ല.

വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത​​​ത് വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​ക്കും. മാ​​​ത്ര​​​മ​​​ല്ല, കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട​​​തി​​​നാ​​​ൽ വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വ​​​ര​​​വ് അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ണ്.

Related posts

വിവരാവകാശം തുണച്ചു ; 23 വർഷം ഇരുട്ടിൽ 24 മണിക്കൂറിനകം വെളിച്ചത്ത്

Aswathi Kottiyoor

എ.ടി.എം. തേടി അലയേണ്ട, സ്വന്തമായി തുടങ്ങാം.

Aswathi Kottiyoor

ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox