22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക്രിപ്റ്റോ കറൻസി: നിലവിൽ ഊഹക്കച്ചവടം; ആസ്തി ആയാൽ നിക്ഷേപം വർധിക്കും.
Kerala

ക്രിപ്റ്റോ കറൻസി: നിലവിൽ ഊഹക്കച്ചവടം; ആസ്തി ആയാൽ നിക്ഷേപം വർധിക്കും.

ക്രിപ്റ്റോ കറൻസിയെ ഓഹരിയും സ്വർണവും പോലെ ഇന്ത്യയിൽ ആസ്തിയായി പരിഗണിക്കുമെന്ന സൂചന നിക്ഷേപങ്ങൾ വർധിപ്പിക്കും. ആസ്തിയായി സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ഭാവിയിൽ ക്രിപ്റ്റോ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വന്നേക്കും. യുഎസിൽ ക്രിപ്റ്റോ ഇടിഎഫ് വന്നതോടെ അതിൽ നിക്ഷേപവും തുടങ്ങി.

രാജ്യത്ത് ക്രിപ്റ്റോകറൻസികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ക്രിപ്റ്റോകറൻസികൾ നിരോധിക്കാനുള്ള സാധ്യത ബില്ലിലുണ്ടാകില്ല. നിയമാനുസൃത കറൻസിയായി അംഗീകരിക്കാനും ഇടയില്ല. ഇതിനിടയിലുള്ള നിയന്ത്രണങ്ങളായിരിക്കും ബില്ലിൽ ഉണ്ടാവുക. ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾക്കുള്ള റിസർവ് ബാങ്ക് വിലക്ക് 2020 മാർച്ചിൽ സുപ്രീം കോടതി റദ്ദാക്കി. നിക്ഷേപത്തിനു പണം കാൻവാസ് ചെയ്യാൻ പാടില്ലെന്നാണ് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബില്ലിലെ വ്യവസ്ഥ. നിലവിൽ തട്ടിപ്പുകൾക്കായി ക്രിപ്റ്റോ കറൻസി നിക്ഷേപം ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരുടെ പണവും ഇതിൽ വീഴുന്നു. ക്രിപ്റ്റോ കറൻസിയുടെ മൂല്യം എത്രയെന്നു നിർണയിക്കാൻ കഴിയില്ല. എത്രയൊക്കെ ക്രിപ്റ്റോ കറൻസികളും എത്ര എക്സ്ചേഞ്ചുകളും ഉണ്ടെന്നോ മൂല്യം എത്രയെന്നോ ആർക്കും അറിയില്ല.

എക്സ്ചേഞ്ചിനു കൊടുക്കുന്ന പണം അവർ ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നുണ്ടോ എന്നു പോലും അറിയാൻ മാർഗമില്ല. അടുത്തിടെ കേരളത്തിൽ പരാതി വന്നപ്പോൾ നിക്ഷേപം സ്വീകരിച്ചവരുടെ സ്വകാര്യ അക്കൗണ്ടിൽ നൂറു കണക്കിനു കോടി രൂപ കണ്ടെത്തിയത് ഉദാഹരണം. പണം ക്രിപ്റ്റോയിൽ നിക്ഷേപിക്കാതെ തട്ടിപ്പു നടത്തുകയായിരുന്നു. 6 ലക്ഷം കോടി രൂപ ഇന്ത്യയിൽ ക്രിപ്റ്റോ നിക്ഷേപം ഉണ്ടെന്ന പ്രചാരണത്തെ റിസർവ് ബാങ്ക് ഗവർണർ അടുത്തിടെ ഖണ്ഡിച്ചിരുന്നു. പരമാവധി 75,000 കോടി മാത്രമാണ് ഇതുവരെ നടന്ന നിക്ഷേപം.

ആദ്യ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വളർച്ചയാണ് എല്ലാവരും ആകർഷണമായി ഉപയോഗിക്കുന്നത്. നിലവിൽ ബിറ്റ്കോയിൻ വില 60,000 ഡോളറാണ് (42 ലക്ഷം രൂപ). ഒരു വർഷം മുൻപ് 40,000 ഡോളറായിരുന്നു. ഇതു കണ്ടിട്ടാണു പലരും പെട്ടെന്നു പണമുണ്ടാക്കാനിറങ്ങുന്നത്. പക്ഷേ, സാധാരണക്കാർക്കു നേരിട്ടു നിക്ഷേപിക്കാനോ മൂല്യം എത്രയെന്നു കണ്ടെത്താനോ കഴിയില്ല. എക്സ്ചേഞ്ചുകൾ പറയുന്നതു വിശ്വസിക്കേണ്ടി വരും.

Related posts

ഒ​മി​ക്രോ​ണ്‍ ഭീ​തി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor

ബസിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടി; ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Aswathi Kottiyoor

പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​ന്‍ സൈ​ബ​ര്‍ സം​ഘം

Aswathi Kottiyoor
WordPress Image Lightbox