കണ്ണൂർ: ഡിസംബര്‍ മൂന്ന് ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. ബഡ്സ് സ്കൂള്‍, സ്പെഷല്‍ സ്കൂള്‍, എസ്എസ്കെയുടെ കീഴില്‍ പൊതുവിദ്യാലയ
ങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, അഗതി-അനാഥ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം.
കഥാ രചന: എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കെടുക്കാം. പാട്ട് (സിംഗിള്‍, ഗ്രൂപ്പ്)-വ്യക്തികള്‍ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഏത് പാട്ടും പാടാം. ഗ്രൂപ്പ് മത്സരത്തില്‍ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ മത്സരിക്കാം. പരമാവധി അഞ്ച് മിനിറ്റ്. പാട്ട് പാടുന്ന വീഡിയോ റെക്കോഡ് ചെയ്ത് അയയ്ക്കണം.
ഉപന്യാസ രചന: വിഷയം-കോവിഡും, ഭിന്നശേഷിക്കാരുടെ ആരോഗ്യപരിപാലനവും. രണ്ട് പുറത്തില്‍ കവിയരുത്. രചനകളുടെ സ്കാന്‍ ചെയ്ത ജെപിഇജി/പിഡിഎഫ് ഫയല്‍ അയയ്ക്കണം.
ഗ്രൂപ്പ് ഡാന്‍സ്: ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ മത്സരിക്കാം.
ചിത്ര രചന: വിഷയം – തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍. വ്യക്തതയുള്ള ജെപിഇജി/പിഡിഎഫ് ഫയല്‍ അയയ്ക്കണം.
സിംഗിള്‍ ഡാന്‍സ്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക്. മൂന്ന് വിഭാഗമായാണ് മത്സരം -അഞ്ച് വയസു മുതല്‍ 12 വയസു വരെ, 13 വയസ് മുതല്‍ 18 വയസു വരെ, 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍. എട്ട് മിനിറ്റില്‍ കൂടാത്ത ഡാന്‍സ് വിഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കണം.
ഷോര്‍ട്ട് ഫിലിം: വിഷയം-തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍. ബഡ്സ് സ്കൂള്‍, സ്പെഷല്‍ സ്കൂള്‍, എസ്എസ്കെ, വിടിസി, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി രണ്ട് മിനിറ്റില്‍ കുറയാത്തതും അഞ്ച് മിനിറ്റില്‍ കൂടാതെയുമുള്ള ഷോര്‍ട്ട് ഫിലിം അയയ്ക്കാം. 80 ശതമാനം ഭിന്നശേഷിക്കാര്‍ ആയിരിക്കണം. മത്സരങ്ങളുടെ വീഡിയോയും ഫോട്ടോയും 25 നകം ജില്ലാ സമൂഹ്യ നീതി ഓഫിസര്‍ക്ക് മെയില്‍ ആയി അയയ്ക്കണം. വിലാസം: pwddywknr@gmail.com ഫോണ്‍: 8281999015.
previous post