24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് എക്‌സലൻസ് വിതരണം 19 ന്
Kerala

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് എക്‌സലൻസ് വിതരണം 19 ന്

എക്‌സൈസ് വകുപ്പിൽ ഔദ്യോഗിക കൃത്യ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഡിറ്റക്റ്റീവ് എക്‌സലൻസ്, പ്രോസിക്യൂഷൻ എക്‌സലൻസ്, എക്‌സലൻസ് ഇൻ ഇന്റലിജൻസ് കളക്ഷൻ, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സലൻസ്, എക്‌സലൻസ് ഇൻ അഡിക്ഷൻ എന്നീ അഞ്ച് മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ‘ബാഡ്ജ് ഓഫ് എക്‌സലൻസ്’ ബഹുമതി 19ന് രാവിലെ 9ന് തൃശൂർ എക്‌സൈസ് അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ വിതരണം ചെയ്യും. 41 ജീവനക്കാരാണ് അർഹരായത്. ജോയിന്റ് എക്‌സൈസ് കമ്മിഷണർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, അസി. എക്‌സൈസ് കമ്മിഷണർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് ഡ്രൈവർ എന്നിവർക്കാണ് അവാർഡ്.

Related posts

ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം: പോലീസും എം.വി.ഡിയും മിന്നല്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor

നികുതിവരുമാനം ഗണ്യമായി ഉയർന്നു ; തനതുവരുമാന വർധന അംഗീകരിച്ച്‌ സിഎജി

Aswathi Kottiyoor

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇനി മുതൽ ശുചിത്വ ഗ്രേഡിംഗ്

Aswathi Kottiyoor
WordPress Image Lightbox