24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആളിയാർ ഡാം തുറന്നു, പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്; അറിയിച്ചിരുന്നെന്ന് തമിഴ്നാട്.
Kerala

ആളിയാർ ഡാം തുറന്നു, പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്; അറിയിച്ചിരുന്നെന്ന് തമിഴ്നാട്.

മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നു. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരയിലും വെള്ളമുയർന്നിട്ടുണ്ട്. അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്നാട് വ്യക്തമാക്കി.എന്നാൽ ഡാം തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയെന്ന് ജലവിഭവ വകുപ്പ് പറഞ്ഞു. നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പുഴയിൽ ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കനത്തമഴയിൽ ആളിയാർ ഡാമിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഈ മാസം 15ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. മഴ ശക്തമായതോടെ ബുധനാഴ്ച രാത്രിയോടെ കൂടുതൽ വെള്ളം പുറത്തേക്കു ഒഴുക്കുകയായിരുന്നു. നിലവിൽ ചിറ്റൂർപാലം മുങ്ങിയ നിലയിലാണ്.

Related posts

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ സൗ​ജ​ന്യ​മെന്നു​ സംസ്ഥാന സർക്കാർ

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ട്ട​ൽ: 162 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ പുത്തൻപുരക്കൽ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു

WordPress Image Lightbox