ശക്തമായ മഴയെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാവിലെ മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും. മഴ കുറഞ്ഞ സാഹചര്യത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്. ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു ശമനമായിട്ടുണ്ട്. അതേസമയം, ഇന്ന് ഒൻപതു ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 24 മണിക്കൂറിൽ ആറുമുതൽ 11 സെന്റിമീറ്റർ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അധികം ശക്തിപ്രാപിക്കാതെ ആന്ധ്രാ തീരത്തേക്കു നീങ്ങുകയാണ്. ഇതിനിടെ, അറബിക്കടലിൽ കർണാടക തീ രത്തോടു ചേർന്നു പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. കേരളത്തിനു ഭീഷണിയില്ല.