22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വാശ്രയ കോളേജ്‌ പ്രവേശനം : മേൽനോട്ട സമിതിക്ക്‌ നടപടി എടുക്കാം: സുപ്രീംകോടതി.
Kerala

സ്വാശ്രയ കോളേജ്‌ പ്രവേശനം : മേൽനോട്ട സമിതിക്ക്‌ നടപടി എടുക്കാം: സുപ്രീംകോടതി.

കേരളത്തിലെ സ്വാശ്രയകോളേജുകളിലെ പ്രവേശനവിഷയത്തില്‍ മേൽനോട്ടസമിതിക്ക്‌ സ്വമേധയാ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി. പ്രവേശന മേൽനോട്ടസമിതിയുടെ അധികാരം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ്‌ ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ ശരിവച്ചു. മേൽനോട്ടസമിതിയുടെ അധികാരം ചോദ്യംചെയ്‌ത കരുണാ മെഡിക്കൽ കോളേജിന്റെ ഹർജി തള്ളി.

കരുണാ മെഡിക്കൽകോളേജിലും കണ്ണൂർ മെഡിക്കൽകോളേജിലും 2015–-2016ൽ പ്രവേശനംനേടി പഠനം പൂർത്തിയാക്കിയവര്‍ക്ക് പരിശോധനയ്ക്കുശേഷം എംബിബിഎസ്‌ സർട്ടിഫിക്കറ്റും രജിസ്‌ട്രേഷനും നൽകാൻ കോടതി നിർദേശിച്ചു. കോഴ്‌സും ഇന്റേണ്‍ഷിപ്പും പൂർത്തിയാക്കിയവര്‍ക്ക് നാലാഴ്‌ചയ്‌ക്കുള്ളിൽ സർട്ടിഫിക്കറ്റും രജിസ്‌ട്രേഷനും അനുവദിക്കണം.

മേൽനോട്ട സമിതിക്ക്‌ പ്രവേശന നടപടി പരിശോധിക്കാന്‍ വിശാലഅധികാരമുണ്ടെന്ന്‌ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത വാദിച്ചു.
സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ സമിതിയുടെ അധികാരം നിയന്ത്രിക്കുന്നതല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ ശരിയെന്ന് സുപ്രീംകോടതി വിലയിരുത്തി. സ്വാശ്രയ സ്ഥാപനങ്ങളുടെ കൊള്ളതടയാൻ മേൽനോട്ടസമിതി വേണമെന്ന എൽഡിഎഫ് നിലപാടിന് അംഗീകാരമാണ് സുപ്രീംകോടതിയുടെ വിധി.

സുപ്രീംകോടതി ശരിവച്ചത്‌ കേരളത്തിന്റെ നിലപാട്‌
സ്വന്തം നിലയിൽ പ്രവേശനം നടത്തി കോടികളുടെ കൊള്ള നടത്താനുള്ള സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ നീക്കത്തിനെതിരായ സുപ്രീംകോടതി വിധി എൽഡിഎഫ്‌ നിലപാടിനുള്ള അംഗീകാരം. 2015–- 16ൽ കേരളത്തിൽ പ്രവേശന മേൽനോട്ട സമിതിയെ നോക്കുകുത്തിയാക്കി കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട്‌ കരുണ മെഡിക്കൽ കോളേജുകൾ നടത്തിയ പ്രവേശനത്തിനെതിരെ എൽഡിഎഫ്‌ സർക്കാർ ഉയർത്തിയ നിലപാടാണ്‌ ചൊവ്വാഴ്‌ച സുപ്രീംകോടതി ശരിവച്ചത്. മെഡിക്കൽ കൗൺസിലും സംസ്ഥാന സർക്കാരും നൽകുന്ന നിർദേശങ്ങളിൽനിന്ന്‌ സ്വാശ്രയ കോളേജുകൾ വ്യതിചലിച്ചാൽ മേൽനോട്ട സമിതിക്ക്‌ ഇടപെടാമെന്നാണ്‌ സുപ്രീംകോടതി സംശയലേശമന്യേ വ്യക്തമാക്കിയത്‌. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക്‌ കടിഞ്ഞാൺ വേണമെന്നും മേൽനോട്ട സമിതിക്ക്‌ നിയന്ത്രണവുമുണ്ടാകണമെന്ന എൽഡിഎഫ്‌ നയമാണ്‌ വിധിയിൽ വ്യക്തമാകുന്നത്‌.

കുട്ടികൾ പഠനം പൂർത്തിയാക്കിയതിനാൽ മാത്രമാണ്‌ അവരുടെ ഭാവികൂടി കണക്കിലെടുത്ത്‌ പഠനകാലം കോടതി സാധൂകരിച്ചത്‌. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ വന്ന ഹർജിയിലാണ്‌ വിദ്യാർഥികളുടെ പ്രവേശനം, കോളേജുകളുടെ നടത്തിപ്പ്‌ എന്നിവയിൽ മേൽനോട്ട സമിതിയുടെ ഇടപെടൽ അംഗീകരിക്കാനാകില്ലെന്ന്‌ സ്വാശ്രയ കോളേജുകൾ വാദിച്ചത്‌.

Related posts

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു; മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും.

Aswathi Kottiyoor

ഏപ്രിൽ മുതൽ ജൂൺ വരെ പൊള്ളുന്ന ചൂട്; മുന്നറിയിപ്പ്

Aswathi Kottiyoor

ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്

Aswathi Kottiyoor
WordPress Image Lightbox