24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥി മരിച്ച നിലയിൽ .
Kerala

ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥി മരിച്ച നിലയിൽ .

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി.ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു.

പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്.

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പോലീസും ബന്ധുക്കളും പറയുന്നത്.
കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആകാശിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

ജൂലായില്‍ കൂടുതല്‍ മഴ ലഭിച്ചതിൽ കണ്ണൂർ രണ്ടാമത്

Aswathi Kottiyoor

തീ വെയിൽ ; പ​​ക​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസിനു മുകളിലേക്ക്

Aswathi Kottiyoor

ധാ​ര​ണാ​പ​ത്ര​ം ഇ​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ നോ​ര്‍​വേ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ചെ​ല​വ് 46.93 ല​ക്ഷം

Aswathi Kottiyoor
WordPress Image Lightbox