വൃശ്ചിക പുലരിയിൽ സന്നിധാനത്ത് ഭക്തർക്ക് ദർശനപുണ്യം. പുലർച്ചെ നാലിന് നട തുറന്നപ്പോൾ മുതൽ തീർഥാടകരെ കടത്തി വിട്ടു. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ളു. കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല. പമ്പയിൽ നിന്നു സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് ഭക്തരെ കടത്തി വിടുന്നത്. 3 ദിവത്തേക്ക് സ്പോട് ബുക്കിങ് ഉണ്ടായിരിക്കില്ല.
മണ്ഡല – മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട ഇന്നലെ വൈകുന്നേരമാണ് തുറന്നത്. ശബരിമല മേൽശാന്തിയായി എൻ.പരമേശ്വരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ശംഭു നമ്പൂതിരിയും ഇന്നലെ ചുമതലയേറ്റു. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ പതിനൊന്നിന് ശബരിമലയിൽ അവലോകന യോഗം ചേരും.