26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നിന്ന് അകന്നുപോകുന്നതിനാല്‍ ഭീഷണിയില്ല.
Kerala

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നിന്ന് അകന്നുപോകുന്നതിനാല്‍ ഭീഷണിയില്ല.

മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുലാവര്‍ഷ സീസണില്‍ 47 ദിവസത്തില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. കേരളത്തില്‍ നിന്ന് അകന്നുപോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ല.

അതേസമയം, കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയുണ്ട്. കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു.

കേരള – ലക്ഷദ്വീപ് തീരത്ത് നവംബര്‍ 16 നും വടക്കന്‍ കേരള തീരത്ത് നവംബര്‍ 16 വരെയും കര്‍ണാടക തീരത്ത് നവംബര്‍ 17 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ഉത്സവ കാലം നേട്ടമാക്കി പേടിഎം, ഒക്ടോബറിൽ നടന്നത് ദശലക്ഷക്കണക്കിന് ഇടപാടുകൾ

Aswathi Kottiyoor

കേരള റബർ ലിമിറ്റഡ് 3 വർഷത്തിനകം ; 254 കോടിയുടെ പദ്ധതി 8000 പേർക്ക് തൊഴിൽ

Aswathi Kottiyoor

ബിറ്റ്കോയിന്‍ നിയമവിധേയമാണോയെന്ന് കേന്ദ്രം വ്യക്തമാക്കണം- സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox