21.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • മുണ്ടയാംപറമ്പിൽ “മിയാവാക്കി” വനവൽക്കരണത്തിന് തുടക്കമായി
Iritty

മുണ്ടയാംപറമ്പിൽ “മിയാവാക്കി” വനവൽക്കരണത്തിന് തുടക്കമായി

മുണ്ടയാംപറമ്പ് :കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ 2021-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ” ലിറ്റിൽ ഫോറസ്റ്റ് ചലഞ്ച് ” പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം മിയാ വാക്കി വനങ്ങൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി മുണ്ടയാംപറമ്പിൽ മിയാവാക്കി വനം നിർമാണത്തിന് തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുണ്ടയാംപറമ്പ് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള താഴെക്കാവിന് സമീപം രണ്ട് സെൻറ് സ്ഥലത്താണ് 400 ഓളം വൃക്ഷ തൈകൾ നട്ട് മിയാവാക്കി വനം നിർമ്മിക്കുന്നത്. മൂന്ന് വർഷം കൊണ്ട് ലഘു വനം നിർമ്മിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിപാലത്തിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി വിശ്വനാഥൻ, കൃഷി ഓഫീസർ ജിംസി മരിയ, മുണ്ടയാംപറമ്പ് ദേവസ്വം എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ഷേണു എ.നമ്പ്യാർ, ക്ഷേത്രം എക്സിക്യുട്ടിവ് ഓഫീസർ ഉണ്ണികൃഷ്ണൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ടി.എം വേണുഗോപാൽ, പരിപാലന കമ്മിറ്റി കൺവീനർ പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
കേരളത്തിലെ കാവുകളുടെ ജപ്പാനീസ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങൾ നഗരങ്ങൾ വനവൽക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപ നില കുറയ്ക്കുന്നതിനും സഹായകരമാണെന്ന് ചൂണ്ടി കാണിക്കുന്നു.തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വളരെ ഉയർന്ന വളർച്ച നിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത.ശരാശരി 10 – 15 വർഷം കൊണ്ട് 150 വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്ക് തുല്ല്യമായ ഒരു കാട് രൂപപ്പെടുത്താൻ ഇതു വഴി സാധിക്കുന്നു. ചെടികൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. ഒരു ചതുരശ്ര മീറ്ററിൽ 3 – 4 ചെടികളാണ് വേണ്ടത്. വള്ളി ചെടികൾ, കുറ്റി ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇട കലർത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ ചെടികൾ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ വളരുവാൻ ചെടികൾ ശ്രമിക്കുന്നു.

Related posts

ഇരിട്ടി നഗരസഭയിൽ തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്‌ക്കരണം യാഥാർത്ഥ്യമായി

Aswathi Kottiyoor

ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയപാലം സംരക്ഷണമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്നു

Aswathi Kottiyoor

ഇരിട്ടി – വളവുപാറ റോഡിലെ വാഹനാപകടങ്ങൾ പരിഹാര മാർഗ്ഗം തേടി സർവകക്ഷി യോഗം

Aswathi Kottiyoor
WordPress Image Lightbox