21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വായു മോശം: ഡൽഹി ലോക്ഡൗണിലേക്ക്?; സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാൻ ആഹ്വാനം.
Kerala

വായു മോശം: ഡൽഹി ലോക്ഡൗണിലേക്ക്?; സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാൻ ആഹ്വാനം.

വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ സ്വകാര്യ വാഹനങ്ങൾ പരമാവധി ഉപേക്ഷിക്കാനുള്ള ആഹ്വാനവുമായി സംസ്ഥാന സർക്കാർ. നില മെച്ചപ്പെടുന്നതു വരെ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെട്രോ, ബസ് സർവീസുകൾ വർധിപ്പിക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ ഇന്ന് അടിയന്തര യോഗം വിളിച്ചു. മെട്രോ സർവീസുകൾ കൂട്ടാനും കൂടുതൽ ഡിടിസി ബസുകൾ ലഭ്യമാക്കാനുമാണ് ആലോചിക്കുന്നത്.
വാഹനങ്ങളിൽ നിന്നുള്ള പുകയും നിർമാണ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന പൊടിയും കുറയ്ക്കാനാണു നിലവിലെ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു. സ്കൂളുകൾക്കും മറ്റും അവധി നൽകുകയും സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുകയും ചെയ്തത് ഈ സാഹചര്യത്തിലാണ്. ലോക്ഡൗൺ ഏർപ്പെടുത്തണമെന്നാണു സുപ്രീം കോടതിയുടെ നിർദേശം. ഇക്കാര്യം പരിശോധിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ ഇന്നു കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം 2 ദിവസം ലോക്ഡൗൺ ഏർപ്പെടുത്തിയാൽ പോലും ഒട്ടേറെ സാധാരണക്കാരെ അതു ബാധിക്കുമെന്നാണു വിലയിരുത്തൽ. കോവിഡ് നില മെച്ചപ്പെട്ട് ജനജീവിതം സാധാരണമായിരിക്കെയാണു നിലവിലെ പ്രതിസന്ധി. വീണ്ടുമൊരു അടച്ചിടൽ കടുത്ത പ്രതിസന്ധിക്കു കാരണമാകുമെന്നു വ്യാപാരികളും ചെറുകിട കച്ചവടക്കാരുമെല്ലാം പറയുന്നു.

‘പൊതുസ്ഥലത്തു മാലിന്യം കത്തിക്കാതിരിക്കാനുള്ള പ്രചാരണം ഡിസംബർ 11 വരെ നടക്കും. ഇതിന്റെ ഭാഗമായി പരിശോധന കർശനമാക്കും. ഡീസൽ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്താനും പാർക്കിങ് ഫീസ് ഉയർത്താനുമെല്ലാം നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഉയർത്തുമ്പോൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാകും’ മന്ത്രി ഗോപാൽ റായ് പറഞ്ഞു.

‘മാസത്തിൽ ഒരു ദിവസമെങ്കിലും സ്വന്തം വാഹനം ഉപേക്ഷിക്കണം’

മാസത്തിൽ ഒരു ദിവസമെങ്കിലും സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ചു പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ നഗരവാസികൾ തയാറാകണമെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആഹ്വാനം ചെയ്തു. ‘യുദ്ധ് പ്രദൂഷൻ കെ വിരുദ്ധ്’(മലിനീകരത്തിനെതിരായ യുദ്ധം) പ്രചാരണത്തിൽ എല്ലാവരും ഭാഗമാകാനും അദ്ദേഹം ആവശ്യപ്പെട്ടു. ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ ഓഫ് ചെയ്തിടുന്നതുൾപ്പെടെയുള്ള ചെറിയ കാര്യങ്ങളിലൂടെ അന്തരീക്ഷ മലിനീകരണത്തെ നേരിടാൻ എല്ലാവർക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വായു മലിനീകരണം കുറയ്ക്കുക എന്നതു നമ്മുടെയെല്ലാം ദൗത്യമാണ്. സർക്കാരിനു മാത്രമല്ല, വ്യക്തികൾക്കും സമൂഹത്തിനും ഇതിൽ ഏറെ ചെയ്യാനാകും. ഡൽഹിയെ മലിനീകരണമില്ലാത്ത നഗരമാക്കണമെങ്കിൽ എല്ലാ പൗരൻമാരും അവരുടെ ഭാഗം നിറവേറ്റേണ്ടതുണ്ട്’ അദ്ദേഹം പറഞ്ഞു.

മലിനീകരണം നേരിടാൻ പൊലീസ് പരിശോധന

വായു മലിനീകരണം നേരിടാൻ വാഹന പരിശോധന കർശനമാക്കാൻ ഡൽഹി ട്രാഫിക് പൊലീസ്. നഗരത്തിലെ 170 സ്ഥലങ്ങളിൽ വാഹനങ്ങളിലെ പുക പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ വിന്റർ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായാണു പരിശോധന.

ഈ വർഷം ജനുവരി 1 മുതൽ ഒക്ടോബർ 31 വരെ പുക നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനു 59,644 ചെലാനാണു ഡൽഹി ട്രാഫിക് പൊലീസ് നൽകിയത്. വാഹന ഉപയോഗത്തിനുള്ള കാലപരിധി കഴിഞ്ഞതിനു 1201 ചെലാനും നൽകി. കാലപരിധി കഴിഞ്ഞും ഉപയോഗിച്ച 855 വാഹനങ്ങൾ കണ്ടുകെട്ടിയെന്നും അധികൃതർ വ്യക്തമാക്കി.

കാലപരിധി കഴിഞ്ഞ ഡീസൽ, പെട്രോൾ വാഹനങ്ങളുടെ ഉപയോഗം കർശനമായി തടയും. പുക നിയന്ത്രണ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കും. ചട്ട ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പെട്രോൾ പമ്പുകളോടു ചേർന്നാകും കൂടുതൽ പരിശോധനാ സംഘത്തെ നിയോഗിക്കുക.

ഇതിനു പുറമേ നഗരത്തിൽ വായു മലിനീകരണം ഏറ്റവും രൂക്ഷമായ 13 ഹോട്ട്സ്പോട്ടുകളിൽ പരിശോധനാ സംഘത്തെ ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു. ഡൽഹിയിൽ ഡീസൽ വാഹനങ്ങൾ 10 വർഷവും പെട്രോൾ വാഹനങ്ങൾ 15 വർഷവുമാണ് ഉപയോഗിക്കാൻ സാധിക്കുക.

Related posts

തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സയ്്ക്കു പുതിയ സംവിധാനം

Aswathi Kottiyoor

സാമ്പത്തികവർഷം നാലു ദിവസം കൂടി; വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 71.13% മാത്രം*

Aswathi Kottiyoor

കേ​ര​ളം സൂ​ക്ഷി​ക്ക​ണം..! കൂ​ടു​ത​ല്‍ ന്യു​ന മ​ർ​ദ​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റും വ​ന്നേ​ക്കും

Aswathi Kottiyoor
WordPress Image Lightbox