21.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ആറളത്ത്‌ ആട്‌ ഫാമിനും തുടക്കം
Iritty

ആറളത്ത്‌ ആട്‌ ഫാമിനും തുടക്കം

സംസ്ഥാന സർക്കാർ സഹായത്തിൽ വൈവിധ്യവൽക്കരണത്തിലൂടെ ആദിവാസി മേഖലക്ക്‌ തൊഴിലും ആറളം ഫാമിന്‌ വരുമാനവും ഉറപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ആദ്യ ആട്‌ വളർത്തൽ ഫാമിനും തുടക്കം. ബ്ലോക്ക്‌ എട്ടിൽ സജ്ജമാക്കിയ പ്രത്യേക യൂണിറ്റിലാണ്‌ ആട്‌ ഫാം ആരംഭിച്ചത്‌. മലബാറി ഇനത്തിൽ പെട്ട 25 ആടുകളും അഞ്ച്‌ കുഞ്ഞുങ്ങളുമടങ്ങിയതാണ്‌ യൂണിറ്റ്‌. തൃശൂരിലെ ആമ്പല്ലൂർ സഹകരണ ബാങ്കിന്റെ ആട്‌ ഫാമിൽനിന്നാണ്‌ ഇവയെ എത്തിച്ചത്‌. വന്യജീവി, ഇഴജന്തുക്കളുടെ അക്രമത്തിൽനിന്നടക്കം സുരക്ഷയും ഈർപ്പം തട്ടാത്ത പ്രതലവും സജ്ജീകരിച്ച പ്രത്യേക കൂട്ടിൽ ആടുകളെ വളർത്തി വിൽക്കുകയാണ്‌ ലക്ഷ്യം. ആട്ടിൻകുഞ്ഞുങ്ങളെയും വളർച്ചയെത്തിയ ആടുകളെയും അതത്‌ സമയം മാർക്കറ്റ്‌ വില നിശ്‌ചയിച്ച്‌ വിൽക്കും. 25:-5 അനുപാതത്തിൽ ആടുകളെയും കുഞ്ഞുങ്ങളെയും ഫാമിൽ നിലനിർത്തിയാവും വിൽപ്പനയെന്ന്‌ ഫാം എംഡി എസ്‌ ബിമൽഘോഷ്‌ പറഞ്ഞു. രണ്ടാമത്തെ ഫാം രണ്ടാഴ്ചക്കകം ബ്ലോക്ക്‌ എട്ടിൽ ആരംഭിക്കും.

Related posts

ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ഗ്രീന്‍ലീഫ് ഒരു ലക്ഷം രൂപ കൈമാറി

Aswathi Kottiyoor

ഇരിട്ടി താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു

Aswathi Kottiyoor
WordPress Image Lightbox