26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ആസിഡാക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. മണത്തണ സ്വദേശി ബിജു ചാക്കോയാണ് തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
Uncategorized

ആസിഡാക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. മണത്തണ സ്വദേശി ബിജു ചാക്കോയാണ് തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പേരാവൂർ:കഴിഞ്ഞ ഒക്ടോബർ 30 വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്ത് തർക്കത്തെ തുടർന്ന് രണ്ടാനച്ചൻ മാങ്കുഴി ജോസാണ് ബിജുവിനെ ആക്രമിച്ചത്.സ്വത്ത് തർക്കത്തെ തുടർന്ന് ദീർഘകാലമായി തർക്കം നിലനിൽക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കുളത്തിൽ കുളിക്കാനായി വാഹനത്തിൽ പോകുന്നതിനിടെയായിരുന്നു ബിജുവിന് നേരെ ആക്രമണം ഉണ്ടായത്.ആസിഡ് ഒഴിച്ചതിനു ശേഷം ബിജുവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു . പ്രാണ രക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകന്നത് തടയാനും ജോസ് ശ്രമിച്ചു.

മുഖത്തും കൈക്കും പരിക്കേറ്റ ബിജുവിനെ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംഭവത്തിൽ മുഖ്യപ്രതിയായ ജോസിനെയും സഹായി ശ്രീധരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഷൽമയാണ് മരിച്ച ബിജുവിന്റെ ഭാര്യ.ലിയോ ഏകമകനാണ്.

Related posts

ലേലം

Aswathi Kottiyoor

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പ്രത്യക സംഘം

Aswathi Kottiyoor

കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മങ്ങി, ബോട്ട് നദിയിൽ കുടുങ്ങി ഒറ്റപ്പെട്ടത് ഗം​ഗാസാ​ഗർ തീർത്ഥാടനത്തിനെത്തിയവർ

Aswathi Kottiyoor
WordPress Image Lightbox