24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയത്‌ തുടർഭരണം സാധ്യമാക്കി: കെ കെ ശൈലജ
Kerala

പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയത്‌ തുടർഭരണം സാധ്യമാക്കി: കെ കെ ശൈലജ

ജനങ്ങളെ വിശ്വാസത്തിലെടുത്ത ഇടതുപക്ഷ സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയാണ് തുടർഭരണത്തിലെത്തിയതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. രണ്ട് പ്രളയം, ഓഖി, നിപാ, കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചാണ് സർക്കാർ മുന്നേറുന്നതെന്നും അവർ പറഞ്ഞു. ചാലോട് ‘കെ പി അച്യുതൻ മാസ്റ്റർ നഗറിൽ’ സിപിഐ എം മട്ടന്നൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.
ആരോഗ്യരംഗത്ത് കണ്ണഞ്ചിപ്പിക്കുന്ന മാറ്റമാണുണ്ടായത്. 52 ശതമാനം പേർ ആശ്രയിക്കുന്ന മേഖലയായി ആരോഗ്യ മേഖല മാറി. രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടുമ്പോൾ കേരളത്തിൽ അതുണ്ടായില്ല. രണ്ടാം പിണറായി സർക്കാർ നൂറ് ദിവസംകൊണ്ട് ആയിരങ്ങൾക്കാണ് തൊഴിൽ നൽകിയത്.
കേരളത്തിൽ വർഗീയത വളർത്താൻ ആസൂത്രിത നീക്കമുണ്ട്. വർഗീയ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്നവരായി മുസ്ലിംലീഗ് മാറി. ജന്മിത്വത്തിന്റെ അവശിഷ്ടം ഇപ്പോഴും കേരളത്തിലുണ്ട്. ദുരാചാരങ്ങളും മന്ത്രവാദവും നിലനിൽക്കുന്നു. അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കണം.
കോൺഗ്രസിന്റെ മുതലാളിത്ത നയമാണ് ഇന്ത്യയെ പട്ടിണി രാജ്യമാക്കിയത്. പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും എണ്ണവില നിയന്ത്രണാധികാരം എടുത്തു കളഞ്ഞതും കോൺഗ്രസാണ്. ആ നയം പിന്തുടരുന്ന മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകുമ്പോൾ ഇന്ധന നികുതി കൂട്ടി ജനങ്ങളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം കൂടുതൽ ശക്തിയാർജിക്കുന്ന കാലമാണിന്ന്. ശരിയായ ബദലിന് ജനങ്ങളെ അണിനിരത്തുകയാണ് സിപിഐ എം ലക്ഷ്യമെന്നും കെ കെ ശൈലജ പറഞ്ഞു.

Related posts

ഇ‐ഹെല്‍ത്ത് പദ്ധതി വിപുലീകരിക്കും; 14.99 കോടിരൂപ അനുവദിച്ചു: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor

മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു ; 40 ലോഡ് പാറയെത്തി

Aswathi Kottiyoor
WordPress Image Lightbox