സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 1354 സ്കൂളുകള്‍.
ഇതില്‍ 938ഉം സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ സിലബസ് ആണ്. സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സിയും സ്റ്റേറ്റ് സിലബസിലുള്ളവക്ക് അംഗീകാരവുമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്.
ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത സ്കൂളുകള്‍ പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ്. പാലക്കാട് 247ഉം തിരുവനന്തപുരത്ത് 211ഉം സ്കൂള്‍. വിദ്യാഭ്യാസ അവകാശനിയമം നിലവില്‍വന്നതോടെ സ്കൂളുകള്‍ക്ക് അംഗീകാരം നിര്‍ബന്ധമായിരുന്നു. ഇതുപ്രകാരം നിലവില്‍ അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥകളോടെ അംഗീകാരം നല്കുന്ന നടപടികള്‍ നടക്കുന്നുണ്ട്.
സ്കൂളുകള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അര്‍ഹരായ അപേക്ഷകരെ പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. ഏറ്റവും ഒടുവിലത്തെ വിദ്യാഭ്യാസവകുപ്പ് വിജ്ഞാപന പ്രകാരം സ്കൂളുകള്‍ക്ക് അംഗീകാരത്തിനായി നവംബര്‍ 14 വരെ അപേക്ഷിക്കാം. 2019ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ച നൂറിലേറെ സ്കൂളുകള്‍ക്ക് ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചതോടെയാണ് മാനദണ്ഡങ്ങള്‍ പാലിക്കുന്നവക്ക് അംഗീകാരം നല്കാന് ഉത്തരവിട്ടത്.
അംഗീകാരമില്ലാത്ത സ്കൂളുകള്‍ ജില്ല തിരിച്ച് സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ് എന്ന ക്രമത്തില്‍
തിരുവനന്തപുരം 190 21
കൊല്ലം 111 39
പത്തനംതിട്ട 42 08
ആലപ്പുഴ 135 04
കോട്ടയം 07 04
ഇടുക്കി 30 09
എറണാകുളം 91 32
തൃശൂര്‍ 60 04
പാലക്കാട് 84 163
മലപ്പുറം 45 16
കോഴിക്കോട് 08 97
വയനാട് 34 01
കണ്ണൂര്‍ 73 08
കാസര്‍കോട് 28 10