ജില്ലാ പോക്‌സോ കോടതിയിൽ ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികളുടെ ചിത്രരചന 14ന് രാവിലെ 9.30ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ കമീഷനും തലശേരി ബാർ അസോസിയേഷനും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ്കുമാർ അധ്യക്ഷനാകും. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾ കോടതി ചുവരുകളും പരിസരവും ചിത്രംവരച്ച് ശിശുസൗഹൃദമാക്കുന്നത്.
previous post