24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • മാക്കൂട്ടം-ചുരംപാത വഴിയുള്ള യാത്രയ്ക്ക് ആർ.ടി.പി.സി.ആർ. നിബന്ധന നീക്കിയേക്കും
Iritty

മാക്കൂട്ടം-ചുരംപാത വഴിയുള്ള യാത്രയ്ക്ക് ആർ.ടി.പി.സി.ആർ. നിബന്ധന നീക്കിയേക്കും

ഇരിട്ടി: മാക്കൂട്ടം-ചുരംപാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചിലത് നീക്കും. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ കാലാവധി 15-ന് അവസാനിക്കാനിരിക്കെ ആർ.ടി.പി.സി.ആർ. നിബന്ധന നീക്കുന്ന കാര്യമാണ് പരിഗണനയിൽ.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നല്കുമെന്നാണ് സൂചന. ഇന്ത്യയിലെവിടെയും സഞ്ചരിക്കുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നിയന്ത്രണങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ ഉത്തരവ് നിലനില്ക്കെ കുടകിലെ അധികൃതർ കേരളത്തിൽനിന്ന്‌ വരുന്നവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധമാക്കിയത് പരക്കെ ആക്ഷേപത്തിനിടയാക്കിയിരുന്നു. നാലുമാസമായി തുടരുന്ന നിയന്ത്രണം 15 ദിവസം കൂടുമ്പോൾ അവലോകനംചെയ്ത് വീണ്ടും പുനഃസ്ഥാപിക്കുകയാണ് പതിവ്.

വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. കോവിഡില്ലാസർട്ടിഫിക്കറ്റും ചരക്കുവാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റുമാണ് വേണ്ടത്. ഇതിൽ ഇളവനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. എന്നാൽ പൊതുഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്ക് ഇനിയും കാത്തിരിക്കണം. നാലുമാസമായി കുടകിലേക്കുള്ള പൊതുഗതാഗതം പൂർണമായും മുടങ്ങിയിരിക്കുകയാണ്.

ആർ.ടി.പി.സി.ആർ. നിബന്ധന നീക്കുന്നതിലൂടെ നിയന്ത്രണങ്ങൾക്കെതിരെ കേരളത്തിൽനിന്നും കുടകിൽനിന്നും ഉയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്. മാക്കൂട്ടത്തെ അതിർത്തി ചെക്‌പോസ്റ്റിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രവേശനാനുമതി നല്കാനാണ് ആലോചന. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ചെക്‌പോസ്റ്റിൽവെച്ച് ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

പൊതുഗതാഗതത്തിന് തടസ്സം കേരളത്തിലെ ടി.പി.ആർ. നിരക്ക്

:കോവിഡ് വ്യാപനകാലത്ത് ഏർപ്പെടുത്തിയ പൊതുഗതാഗത നിരോധനം അതേപടി തുടരാൻ കുടക് ജില്ലാഭരണകൂടത്തെ പ്രേരിപ്പിക്കുന്നത് കേരളത്തിൽ ഇപ്പോഴും തുടരുന്ന ഉയർന്ന ടി.പി.ആർ. നിരക്ക്.

കുടകിൽ ഒരുശതമാനത്തിൽ താഴെയാണ് ടി.പി.ആർ. നിരക്ക്. കേരളത്തിൽനിന്ന്‌ കർണാടകത്തിലേക്കുള്ള പൊതുഗതാഗതം പഴയ നിലയിലാക്കുമ്പോൾ കുടകിൽ രോഗബാധിതരുടെ എണ്ണം കൂടുമോയെന്ന ആശങ്കയുണ്ട്.

തലശ്ശേരി-കുടക് പാതവഴി ബെംഗളൂരുവിലേക്ക് അൻപതോളം ടൂറിസ്റ്റ് ബസുകളാണ് ഓടുന്നത്. മൈസൂരുവിലേക്ക് 25-ഉം വിരാജ് പേട്ടയിലേക്ക് കെ.എസ്.ആർ.ടി.സി.യടക്കം 20-ഓളവും ബസ് സർവീസുകളുണ്ട്. ഇരിട്ടിയിൽനിന്ന്‌ ചുരം റോഡ് വഴി വിരാജ്‌പേട്ടയിലേക്ക് 35 കിലോമീറ്ററാണ്.

ഇതുവഴിയുള്ള പൊതുഗതാഗതം മുടങ്ങിയതോടെ പേട്ടയിലേക്ക്‌ മാനന്തവാടി-കാട്ടിക്കുളം-തോൽപ്പെട്ടി-കൂട്ട-ഗോണിക്കുപ്പ വഴിവേണം പ്രവേശിക്കാൻ. ഇത് ഏകദേശം 135 കിലോമീറ്ററോളം വരും.

മാനന്തവാടി-മുത്തങ്ങവഴി രാത്രിയാത്രാനിരോധനമുള്ളതും ഏറെ പ്രയാസമുണ്ടാക്കുന്നു. കർണാടകത്തിൽ സ്കൂളുകളുടെയും കോളേജുകളുടെയും സാധാരണനിലയിലായതോടെ കേരളത്തിലെ വിദ്യാർഥികളാണ് പൊതുഗതാഗതമില്ലാഞ്ഞതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്.

Related posts

സിറോസോണ്‍: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് ചേര്‍ത്ത ജനപ്രതികളുടെ യോഗത്തില്‍ തീരുമാനം

Aswathi Kottiyoor

കിണര്‍ ഇടിഞ്ഞ് താഴ്ന്നു*

Aswathi Kottiyoor

ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക് വീടിനും നാശം

Aswathi Kottiyoor
WordPress Image Lightbox