22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സാരി ധരിച്ച്​ ജോലി ചെയ്യണമെന്ന്​ നിയമമില്ല; അധ്യാപകരുടെ വസ്​ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​​
Kerala

സാരി ധരിച്ച്​ ജോലി ചെയ്യണമെന്ന്​ നിയമമില്ല; അധ്യാപകരുടെ വസ്​ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​​

സംസ്​ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ അധ്യാപകരുടെ വസ്​ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന്​ ഉത്തരവ്​. അധ്യാപകരുടെ വസ്​ത്രധാരണവുമായി ബന്ധപ്പെട്ട്​ ചില നിബന്ധനകളും നിർബന്ധങ്ങളും അടിച്ചേൽപ്പിക്കുന്നതായി സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. അധ്യാപികമാർ സാരി ധരിച്ച്​ ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ല.

ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ്​ പലതവണ ആവർത്തിച്ച്​ വ്യക്​തമാക്കിയിട്ടും ഡ്രസ്സ്​ കോഡ്​ സംബന്ധിച്ച്​ കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്​ഥാപന മേധാവികളും മാനേജ്​മെന്‍റുകളും അടിച്ചേൽപ്പിക്കുന്നതായി അധ്യാപകർ പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിൽ, തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത്​ വസ്​ത്രം ധരിച്ചും അധ്യാപകർക്ക്​ സ്​ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന്​ ഉത്തരവിൽ പറയുന്നു. ഗവർണറുടെ ഉത്തരവിൻ പ്രകാരം ​ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ജോയിന്‍റ്​ സെക്രട്ടറി എൻ. സജുകുമാറാണ്​ ഉത്തരവിറക്കിയത്​.

Related posts

ഓണാഘോഷം: വാഹനം ഉപയോഗിച്ചുള്ള പ്രകടനം പാടില്ല

Aswathi Kottiyoor

ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Aswathi Kottiyoor

കേരളത്തിൽ ഈ വര്‍ഷം നികുതി പിരിച്ചത്‌ 11,175 കോടി

Aswathi Kottiyoor
WordPress Image Lightbox